728-pixel-x-90-2-learn
728-pixel-x-90
<< >>

ബംഗാളില്‍ ബീഫ് ഫെസ്റ്റ് തിരിച്ചടിയാകുമെന്ന് സി പി എം

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സി പി എം കേരളത്തില്‍ നടത്തിയ ബീഫ് ഫെസ്റ്റ് പോലുള്ള പ്രതിഷേധങ്ങള്‍ പശ്ചിമ ബംഗാളില്‍ തിരിച്ചടിയാകുമെന്ന് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രീണന രാഷ്ട്രീയം മുതലെടുക്കുന്ന ബി ജെ പിക്ക് ഇത്തരം പ്രതിഷേധങ്ങള്‍ വലിയ അവസരങ്ങളായി മാറുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

കന്നുകാലി വില്‍പ്പന നിയന്ത്രിച്ചുകൊണ്ട് ഫലത്തില്‍ ഭക്ഷ്യ സ്വാതന്ത്രം ഹനിക്കുന്ന കേന്ദ്ര നിലപാട് ശരിയല്ല. എന്നാല്‍ ബീഫ് ഫെസ്റ്റിവലും പോര്‍ക്ക് ഫെസ്റ്റിവലും നടത്തി മതേതരത്വം തെളിയിക്കാന്‍ ശ്രമിക്കുമ്പോള്‍ ബീഫ് കഴിക്കാന്‍ താല്‍പര്യമില്ലാത്തവരെ കൂടി നിര്‍ബന്ധിക്കലായിമാറുകയാണ് ചെയ്യുന്നത്. ഇവിടത്തെ ഭൂരിപക്ഷ സമുദായത്തിന് ഇത്തരം പ്രതിഷേധങ്ങള്‍ ഇഷ്ടപ്പെടാനും ഇടയില്ല. ആ നിലയ്ക്ക് ബി ജെ പിക്ക് വളരാനുള്ള ഇന്ധനമായി മാറുമെന്ന് ബംഗാളിലെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ പറഞ്ഞു.

INDIANEWS24.COM Kolkata

Leave a Reply