കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ ജയിച്ചാല്‍ സര്‍ക്കാരുണ്ടാക്കുന്നതിന് കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിന് തടസ്സമില്ലെന്ന് സി പി എം.പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം ബിമന്‍ബോസ് ആണ് ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത്.ഭൂരിപക്ഷം നേടിയാല്‍ ഇടതുപക്ഷത്തിന്റെ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് പ്രചാരണം നടത്തുന്നതിനെതിരെ പാര്‍ട്ടിയുടെ ദേശീയതലത്തില്‍ വലിയ ഭിന്നതയാണുള്ളത്.കോണ്‍ഗ്രസുമായി സഖ്യമൊന്നും ഇല്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവര്‍ത്തിച്ചിരുന്നു.കോണ്‍ഗ്രസുമായി വേദി പങ്കിട്ടെന്ന റിപ്പോര്‍ട്ടുകള്‍ ബിമന്‍ ബോസ് പ്രസ്താവനയ്ക്കിടെ നിഷേധിച്ചു.കൂടാതെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
INDIANEWS24.COM Kolkata