jio 800x100
jio 800x100
728-pixel-x-90
<< >>

ഇടതിന് വീണ്ടും തിരിച്ചടി?

കൊല്‍ക്കത്ത: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷത്തിന് കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്ന് ലോക്നിധി-ഐബിഎന്‍ സര്‍വേ. കേരളത്തില്‍ യുഡിഎഫും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസം നേട്ടമുണ്ടാക്കുമെന്ന് സര്‍വേ പറയുന്നു.

കേരളത്തില്‍ യുഡിഎഫ് 12 മുതല്‍ 18 വരെ സീറ്റില്‍ ജയിക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 2 മുതല്‍ 8 സീറ്റ് വരെയേ ലഭിക്കൂ. യുഡിഎഫിന് 50ഉം എല്‍ഡിഎഫിന് 31ഉം ശതമാനം വോട്ട് ലഭിക്കും. ബിജെപി അക്കൗണ്ട് തുറക്കില്ല. എന്നാല്‍ 9 ശതമാനം വോട്ട് നേടും.

ബംഗാളില്‍ ആകെയുള്ള 42 സീറ്റില്‍ തൃണമൂല്‍ 20 മുതല്‍ 28വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. ഇടതുപാര്‍ട്ടികള്‍ക്ക് 7 മുതല്‍ 13 സീറ്റേ കിട്ടുള്ളൂ. കോണ്‍ഗ്രസിന് 5 മുതല്‍ 9 വരെ സീറ്റില്‍ ജയസാധ്യതയുണ്ട്. ബിജെപിക്ക് രണ്ട് സീറ്റ് വരെ ലഭിക്കാം. ഇടതുപാര്‍ട്ടികളുടെ വോട്ട് 2009ലേ 43ല്‍ നിന്ന് 18 ശതമാനംവരെ കുറഞ്ഞ് 25ല്‍ എത്തുമെന്നാണ് സര്‍വേ പറയുന്നത്. തൃണമൂല്‍ 33 ശതമാനം വോട്ട് നേടും. കഴിഞ്ഞ തവണത്തെതില്‍ നിന്ന് രണ്ട് ശതമാനം കൂടുതല്‍. കോണ്‍ഗ്രസിന് 19ഉം ബിജെപിക്ക് 14ഉം ശതമാനം വോട്ട് ലഭിക്കാം. മുസ്ലിം വോട്ടുകള്‍ കൈവിട്ടു പോകുന്നതാണ് ബംഗാളില്‍ ഇടതുപാര്‍ട്ടികളുടെ തിരിച്ചടിക്ക് പ്രധാന കാരണം. മുസ്ലിം ജനവിഭാഗത്തില്‍ 54 ശതമാനത്തിന്‍റെ പിന്തുണ തൃണമൂലിനു കിട്ടുമെന്നാണ് സര്‍വേയിലെ പ്രവചനം.

Leave a Reply