728-pixel-x-90-2-learn
728-pixel-x-90
<< >>

ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പ് സി.ബി.ഐക്ക്.മമത ബാനർജി വെട്ടിലാകും

 

ന്യൂഡൽഹി: കൊൽക്കത്തയിൽ സുദീപ്ത സെന്നിന്റെ നേതൃത്വത്തിൽ നടത്തിയ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസിനെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സർക്കാരിന് കടുത്ത പ്രഹരമേൽപിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നടപടി.സി.ബി.ഐ അന്വേഷണത്തെ മമതാ ബാനർജിയുടെ സർക്കാർ ആദ്യം മുതലേ എതിർത്തിരുന്നു.കേസിനെ കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷണം നടത്തുകയാണെന്നും അതിനാൽ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് മമതയുടെ നിലപാട്.
ബംഗാൾ,​ ഒഡിഷ,​ ത്രിപുര,​ ജാർഖണ്ഡ്,​ അസാം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേർ കോടിക്കണക്കിന് രൂപയാണ് ശാരദാ ചിട്ടിഫണ്ടിൽ നിക്ഷേപിച്ചത്.പാർട്ടിയുടെ രണ്ട് എം.പിമാർക്കും ഒരു മന്ത്രിക്കും തട്ടിപ്പു നടത്തിയ ശാരദാ ഗ്രൂപ്പിന്റെ എം.ഡി.സുദീപ്‌ത  സെന്നുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ വെളിവായിരുന്നു.

Leave a Reply