jio 800x100
jio 800x100
728-pixel-x-90
<< >>

ബംഗളുരുവിനെ 6 വിക്കറ്റിന് തകർത്ത വാർണറുടെ ഹൈദരാബാദ് രണ്ടാം ക്വാളിഫൈയറിൽ ഡൽഹിയെ നേരിടും

അബുദാബി:വാർണറുടെ സൺ റൈസേഴ്സിന് മുന്നിൽ തകർന്നടിഞ്ഞു ബംഗളുരു പ്ളേ ഓഫിൽ നിന്നും പുറത്തായി.കരീബിയൻ ഓൾറൗണ്ടർ ജാസൺ ഹോൾഡറുടെ  ഓൾ റൌണ്ട് മികവാണ് ബാംഗ്ളൂരിന്റെ പ്രതീക്ഷകൾ തകർത്തത്.രണ്ടു പന്തുകൾ ബാക്കി നിൽക്കേ ആറു’വിക്കറ്റിനാണ് ഹൈദരാബാദ് വിജയം നേടിയത്.ടോസ്‌ നേടി പന്തെറിഞ്ഞ സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ ബാംഗ്ലൂരിനെ 7–-131 റണ്ണിൽ ഒതുക്കിയത്‌ നിർണായകമായി. ഹോൾഡർ നാല്‌ ഓവറിൽ 25 റൺ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്തു.അർദ്ധ സെഞ്ചുറി നേടിയ എ ബി ഡിവില്ലിയേഴ്‌സിന് ബാംഗ്ളൂരിനെ മികച്ച ഒരു ടോട്ടലിലേക്ക് എത്തിക്കാനായില്ല,വിരാട് കോലിയും ദേവദത്ത് പടിക്കലും ക്ഷണ നേരത്തിൽ പുറത്തായത് ബാംഗ്ളൂരിനെ സമ്മർദ്ദത്തിലാക്കി.

എ ബി ഡിവില്ലിയേഴ്‌സിന്റെ അർധസെഞ്ചുറിയാണ് ‌(56) ബാംഗ്ലൂരിനെ മൂന്നക്ക സ്‌കോറിൽ എത്തിച്ചത്‌. 32 റണ്ണെടുത്ത ആരോൺ ഫിഞ്ച്‌ മാത്രമാണ്‌ പിന്തുണ നൽകിയത്‌. ഓപ്പണറായി ഇറങ്ങാനുള്ള ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയുടെ തീരുമാനം തെറ്റി. കോഹ്‌ലി ഏഴു‌ പന്ത്‌ നേരിട്ട്‌ ആറു‌ റണ്ണുമായി മടങ്ങി. ഹോൾഡറുടെ പന്തിൽ വിക്കറ്റ്‌ കീപ്പർ ഗോസ്വാമി പിടിച്ചു.ഫോമിലുള്ള ദേവ്‌ദത്ത്‌ പടിക്കലിനും അടിതെറ്റി. ഹോൾഡർ ഒറ്ററണ്ണിൽ തീർത്തു.ഴ്‌സിലും ശിവം ദുബേയിലുമായി പ്രതീക്ഷ. എന്നാൽ, ഹോൾഡറുടെ രണ്ടാംവരവിൽ എട്ടു റണ്ണെടുത്ത ദുബെ പുറത്തായി. പതിനാറാം ഓവറിലാണ്‌ ബാംഗ്ലൂർ 100 കടന്നത്‌. വാഷിങ്‌ടൺ സുന്ദർ അഞ്ചു‌ റണ്ണെടുത്ത്‌ മടങ്ങി. രണ്ട്‌ വിക്കറ്റെടുത്ത നടരാജന്റെ പന്തിൽ ഡിവില്ലിയേഴ്‌സ്  പുറത്തായതോടെ 150 റൺസെങ്കിലും നേടി പൊരുതാമെന്ന  ബാംഗ്ലൂരിന്റെ സ്വപ്‌നം പൊലിഞ്ഞു.

ബാംഗ്ളൂർ സ്‌പിന്നർമാരായ ആദം സാംമ്പയും യുസ്‌വേന്ദ്ര ചഹാലും സമർഥമായി ബൗൾ ചെയ്‌തെങ്കിലും  ഹൈദരാബാദിന്റെ വിജയം വൈകിക്കാൻ മാത്രമേ അവർക്കായുള്ളൂ .ഓപ്പണർമാരായ ഡേവിഡ്‌ വാർണറേയും(17 പന്തിൽ 17) ശ്രീവത്‌സ്‌ ഗോസ്വാമിയേയും (പൂജ്യം) മുഹമ്മദ്‌ സിറാജ്‌ മടക്കി.വാർണറെ വിക്കറ്റ്‌കീപ്പർ പിടികൂടിയത്‌ മൂന്നാം അമ്പയറാണ്‌ വിധിച്ചത്‌.  മനീഷ്‌ പാണ്ഡെയെ (24) സാംമ്പയും പ്രിയം ഗാർഗിനെ (7) ചഹാലും പുറത്താക്കി. കെയ്‌ൻ വില്യംസണും (44 പന്തിൽ 50*) ഹോൾഡറും (20 പന്തിൽ 24*) ചേർന്ന കൂട്ടുകെട്ടിന്റെ അവസരോചിതമായ ഇന്നിങ്‌സാണ് ഹൈദരാബാദിന്‌ വിജയം നേടിക്കൊടുത്തത് . കളിയിലെ താരമായ വില്യംസൺ രണ്ടുവീതം ഫോറും സിക്‌സറും പറത്തി. അഞ്ചാം വിക്കറ്റിൽ 65 റണ്ണെടുത്തു. അവസാന ഓവറിൽ ജയിക്കാൻ വേണ്ട ഒമ്പത്‌ റൺ ഹോൾഡർ രണ്ട്‌ ഫോറിലൂടെ കണ്ടെത്തി.

ഹൈദരാബാദ്‌ നാളെ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.ജയിക്കുന്നവർ ചൊവ്വാഴ്‌ച ഫൈനലിൽ മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും.റൺ വേട്ടയിൽ രണ്ടാം സ്‌ഥാനത്തുള്ള ക്യാപ്റ്റൻ വാർണറുടെ നേതൃത്വത്തിലുള്ള ഹൈദരാബാദിന് തന്നെയാണ് ഡൽഹിയേക്കാൾ മുൻ‌തൂക്കം.മികച്ച ബൗളിങ് നിര സ്വന്താമായ ഹൈദരാബാദിന് ഫൈനലിലെത്താനാകും എന്ന് വിലയിരുത്തപ്പെടുന്നു.ഡൽഹിയുടെ വിജയ പ്രതീക്ഷകൾ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ബാറ്റിങ് നിരയിലാണ്.പക്ഷെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയില്ല എന്നത് ഡൽഹിക്ക് ആശങ്ക ഉയർത്തുന്നു.

INDIANEWS24 SPORTS DESK 


Leave a Reply