728-pixel-x-90-2-learn
728-pixel-x-90
<< >>

ഫ​ഹ​ദ് ഫാ​സി​ൽ, പാ​ർ​വ​തി, ദി​ലീ​ഷ് പോ​ത്ത​ൻ, സ​ജീ​വ് പാ​ഴൂ​ർ തു​ട​ങ്ങി 68 ജേതാക്കള്‍ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബ​ഹി​ഷ്ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പുരസ്‌കാര ചടങ്ങു ബഹിഷ് ക്കരിക്കുവാൻ തീരുമാനിച്ചു ദേശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​ക്ക​ൾ വീ​ണ്ടും യോ​ഗം ചേ​രും.ഭാ​വി പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ച് തീ​രു​മാ​നി​ക്കാ​നാ​ണ് യോ​ഗം. ഡ​ൽ​ഹി​യി​ലെ അ​ശോ​ക ഹോ​ട്ടി​ലാ​ണ് ജേ​താ​ക്ക​ൾ യോ​ഗം ചേ​രു​ന്ന​ത്.മി​ക​ച്ച സം​വി​ധാ​യ​ക​ൻ, ഗാ​യ​ക​ൻ തു​ട​ങ്ങി.11 പേ​ർ​ക്കു മാ​ത്ര​മേ പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി ന​ൽ​കു​ക​യു​ള്ളു​വെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​ണ് ജേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മ​ല​യാ​ള​ത്തി​ൽ​നി​ന്നു​ള്ള സി​നി​മാ പ്ര​വ​ർ​ത്ത​ക​രായ ഫ​ഹ​ദ് ഫാ​സി​ൽ, പാ​ർ​വ​തി, ദി​ലീ​ഷ് പോ​ത്ത​ൻ, സ​ജീ​വ് പാ​ഴൂ​ർ തു​ട​ങ്ങി ഭൂ​രി​പ​ക്ഷം പേ​രും ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ചു. ജ​യ​രാ​ജ്, യേ​ശു​ദാ​സ്, നി​ഖി​ൽ എ​സ്. പ്ര​വീ​ണ്‍ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത്. ആ​കെ 68 പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​ണ് ച​ട​ങ്ങു ബ​ഹി​ഷ്ക​രി​ച്ച​ത്.ച​ട​ങ്ങ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ഡ​ൽ​ഹി വി​ട്ടാ​ണ് ഫ​ഹ​ദ് ത​ന്‍റെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പു​ര​സ്കാ​ര​ദാ​ന​ച്ച​ട​ങ്ങ് മാ​ത്ര​മാ​ണ് ബ​ഹി​ഷ്ക്ക​രി​ക്കു​ന്ന​തെ​ന്നും പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​മെ​ന്നും നി​ർ​മാ​താ​വ് സ​ന്ദീ​പ് സേ​ന​ൻ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ മെ​മ്മോ​റാ​ണ്ട​ത്തി​ൽ യേ​ശു​ദാ​സും ജ​യ​രാ​ജും ഒ​പ്പി​ട്ടി​രു​ന്ന​താ​യി ന​ടി പാ​ർ​വ​തിപ​റ​ഞ്ഞു.പി​ന്നീ​ട് അ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് അ​വ​ർ​ക്കു മാത്രമേ അറിയൂ എന്നു  പാര്‍വതികൂട്ടിച്ചേര്‍ത്തു.രാ​ഷ്ട്ര​പ​തി നേ​രി​ട്ട് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് കാ​ട്ടി അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫീ​സി​നും സ​ർ​ക്കാ​രി​നും ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ച​ട​ങ്ങി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ച​ത്.

വൈ​കി​ട്ട് സ്മൃ​തി ഇ​റാ​നി ഒ​രു​ക്കു​ന്ന അ​ത്താ​ഴ​വി​രു​ന്നി​ൽ​നി​ന്ന് പ്ര​തി​ഷേ​ധി​ച്ച ക​ലാ​കാ​ര​ൻ​മാ​ർ വി​ട്ടു​നി​ൽ​ക്കും.പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രു​ടെ പേ​രെ​ഴു​തി​യ ക​സേ​ര​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. പ്ര​ധാ​ന​പ്പെ​ട്ട പു​ര​സ്കാ​ര​ങ്ങ​ൾ രാ​ഷ്ട്ര​പ​തി​യും മ​റ്റ് പു​ര​സ​ക്കാ​ര​ങ്ങ​ൾ വാ​ർ​ത്ത വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും സ​ഹ​മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡും ചേ​ർ​ന്ന് ന​ൽ​കി.

ദേ​ശീ​യ പു​ര​സ്കാ​രം ബ​ഹി​ഷ്ക​രി​ക്കാ​ൻ ഇ​ന്ന് രാ​വി​ലെ ചേ​ർ​ന്ന ജേ​താ​ക്ക​ളു​ടെ യോ​ഗ​മാ​ണ് തീ​രു​മാ​നി​ച്ച​ത്. 68 പേ​രാ​ണ് ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ചത്. രാ​ഷ്ട്ര​പ​തി​യോ ഉ​പ​രാ​ഷ്ട്ര​പ​തി​യോ പു​ര​സ്കാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്നും  നാ​ള​ത്തെ ത​ല​മു​റ​യ്ക്കു​വേ​ണ്ടി​യാ​ണ് പ്ര​തി​ഷേ​ധ​മെ​ന്നും അവർ  പറഞ്ഞു.അ​തേ​സ​മ​യം മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ ജ​യ​രാ​ജും മി​ക​ച്ച ഗാ​യ​ക​നു​ള്ള പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ യേ​ശു​ദാ​സും ച​ട​ങ്ങി​ൽ പങ്കെടുത്തു. ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നു യേ​ശു​ദാ​സ് പ​റ​ഞ്ഞിരുന്നു.  സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം യേശുദാസിനും ജയരജിനുമെതിരെ   ഉയരുന്നുണ്ട്.കൂടാതെ  പുരസ്‌കാരം സ്വീകരിക്കാത്തവര്‍ സമ്മാനത്തുകയും കൈപ്പറ്റരുത് എന്ന് ജയരാജ് പറഞ്ഞത് കൂടുതല്‍ വിവാദമായി.

സുവി റ്റി രാജ്‌    ഇന്ത്യാ  ന്യൂസ് 24   ന്യൂഡൽഹി

 

Leave a Reply