728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഫ്രോസ്റ്റ് ക്വേക്ക്’ കാനഡയുടെ ഉറക്കം കെടുത്തുന്നു

ടൊറന്റോ: ശൈത്യം രൂക്ഷമായതോടെ ‘ഫ്രോസ്റ്റ് ക്വേക്ക്’ എന്ന പ്രതിഭാസം കാനഡയുടെ ഉറക്കംകെടുത്തുന്നു. ഭൂമികുലുക്കം പോലെ വലിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നത് പല സ്ഥലങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
എന്നാല്‍, താരതമ്യേന അപകടകരമല്ലാത്ത ‘ഫ്രോസ്റ്റ് ക്വേക്ക്’ എന്ന പ്രതിഭാസമാണ് ഇതെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. താപനില കുത്തനെ താഴുന്നതോടെ ഭൗമാന്തര്‍ഭാഗത്തുള്ള വെള്ളം ഉറഞ്ഞ് കട്ടിപിടിക്കുന്നു. വ്യാപ്തം വര്‍ധിക്കുന്ന ഐസ് വലിയ ശബ്ദത്തോടെ പൊട്ടുന്നതാണ് ഫ്രോസ്റ്റ് ക്വേക്ക് എന്ന്‍ ശാസ്ത്രജ്ഞര്‍ വിളിക്കുന്ന പ്രതിഭാസം. ചില സമയങ്ങളില്‍ ഭൂമിയില്‍ ചെറിയ ചലനം ഉണ്ടാക്കുമെങ്കിലും ഇത് ഭൂമികുലുക്കം അല്ല.
നേരത്തെ മഞ്ഞുമഴ ദുരിതം വിതച്ച നാളുകളിലും ഇത്തരം വന്‍ശബ്ദങ്ങള്‍ കേട്ടതായി പലരും പറഞ്ഞിരുന്നു. മിക്കവാറും അര്‍ദ്ധരാത്രിയിലാണ് ഇത് സംഭവിക്കുന്നത്‌. കെട്ടിടത്തിന്‍റെ മുകളില്‍ എന്തോ ശക്തിയോടെ വീണതായോ കെട്ടിടത്തിന്‍റെ ഭിത്തി വിണ്ടുകീറുന്നതായോ ഒക്കെ തോന്നി എന്നാണ് ട്വിറ്ററിലും മറ്റും ചിലര്‍ അഭിപ്രായപ്പെട്ടത്.

Leave a Reply