728-pixel-x-90-2-learn
728-pixel-x-90
<< >>

ഫ്രൈഡേ ഫിലിംസ്: പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയെന്ന്‌ സാന്ദ്രയും വിജയ് ബാബുവും

മലയാളത്തിലെ പ്രമുഖ സിനമാ നിര്‍മ്മാണ വിതരണകമ്പനിയായ ഫ്രൈഡേ ഫിലിംസിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിന്റെ പാതയിലെന്ന് സാന്ദ്ര തോമസും വിജയ് ബാബുവും .സംരംഭത്തിലെ പാര്‍ട്ട്ണര്‍മാരും സിനിമാ അഭിനേതാക്കള്‍ കൂടിയായ വിജയ് ബാബുവും സാന്ദ്രാ തോമസും ഇതു സംബന്ധിച്ച് വെവ്വേറേ പ്രസ്താവനകളിലൂടെയാണ് പ്രതികരിച്ചത്.തങ്ങള്‍ക്കിടയിലുണ്ടായത് ചെറിയ വഴക്കു മാത്രമാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. ഞങ്ങളോട് സഹകരണം നടിച്ച് സത്യസന്ധത ചമയുന്ന ചലരാണ് ആവശ്യമില്ലാതെ പ്രശ്‌നം വഷളാക്കിയതെന്ന് വിജയ് ബാബുവും.

ഫേസ് ബുക്കിലൂടെയാണ് ഇരുവരും തങ്ങളുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. പ്രശ്‌നത്തെ വഴിതിരിച്ചുവിടുന്നവര്‍ക്കും വഷളാക്കുന്നവര്‍ക്കുമെതിരെ ഒരു മുന്നറിയിപ്പ് കൂടിയാണ് എന്റെ കുറിപ്പ്. നല്ല സൗഹൃദത്തെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ പറയുന്നു.െ്രെഫഡേ ഫിലിംസ് തുടരുമെന്നും സാന്ദ്ര എന്നും തന്റെ സുഹൃത്തും പാര്‍ടണറുമായിരിക്കുമെന്നും വിജയ് ബാബു തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.ഒരു ചെറിയ പ്രശ്‌നം ഇത്രത്തോളം ഊതിവീര്‍പ്പിച്ച് വലുതാക്കിയ ചിലരോട് ഒരിക്കലും ഞങ്ങള്‍ പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സാന്ദ്രാ തോമസും വിജയ് ബാബുവും ചേര്‍ന്ന് നടത്തുന്ന െ്രെഫഡേ ഫിലിംസ് എന്ന സിനിമാ നിര്‍മ്മാണവിതരണ കമ്പനിയുടെ ഓഫീസില്‍വെച്ചാണ് സംഭവവമെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അതേസമയം തനിക്കെതിരായ കേസ് വ്യാജമാണെന്ന് നടന്‍ വിജയ് ബാബു ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്!തിരുന്നു. ഏറെ വിശ്വസിച്ച ബിസിനസ് പങ്കാളിയും അവരുടെ ഭര്‍ത്താവുംതനിക്കെതിരെ കള്ളക്കേസ് നല്‍കിയെന്നുമായിരുന്നു വിജയ് ബാബു പറഞ്ഞത്.

INDIANEWS24.COM Movies

Leave a Reply