jio 800x100
jio 800x100
728-pixel-x-90
<< >>

ഫ്രൈഡേ ഫിലിംസില്‍ അതിര് കടന്ന തര്‍ക്കം

കൊച്ചി: ചുരുങ്ങിയ കാലംകൊണ്ട് ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം പുത്തന്‍തലമുറ ചിത്രങ്ങള്‍ക്കിടയിലെ വേറിട്ട കാഴ്ച്ചകളൊരുക്കിയ സിനമാ കമ്പനി പിളര്‍പ്പിന്റെ വക്കില്‍. അഭിനേതാക്കള്‍ കൂടിയായ വിജയ് ബാബുവും സാന്ദ്രാ തോമസും ഉടമകളായ ഫ്രൈഡേ ഫിലിംസിലെ തര്‍ക്കങ്ങള്‍ രൂക്ഷമായി പോലീസ് കേസ് വരെയെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സാന്ദ്രാ തോമസിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ വിജയ് ബാബുവിനെതിരെ പോലീസ് കേസെടുത്തതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറംലോകമറിയുന്നത്.തന്നെ ഓഫീസില്‍ കയറി വിജയ് ബാബുവും സംഘവും മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം.ഇതിനെ വിജയ് ബാബു സോഷ്യല്‍ മീഡിയയിലൂടെ പ്രതിരോധിച്ചു.

ഏറെ വിശ്വസിച്ച ബിസിനസ് പങ്കാളിയും അവരുടെ ഭര്‍ത്താവും എനിക്കെതിരെ കള്ളക്കേസ് നല്‍കി. ബിസ്സിനസ്സ് കൈയ്യടക്കാനാണിത്. ഇത് സത്യമല്ലെന്ന് ഞാന്‍ തെളിയിക്കുമെന്നും വിജയ് പറയുന്നു. വിജയ് ബാബു തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്നും സാന്ദ്ര ആരോപിക്കുന്നുണ്ട്. ലിജോ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേ എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ടാണ് ഇവര്‍ സിനിമ നിര്‍മ്മാണ വിതരണ കമ്പനി ആരംഭിച്ചത്.

sandra-vijay-babu

INDIANEWS24.COM Movies

Leave a Reply