കത്തോലിക്ക സഭയുടെ പരമോന്നത അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സിനിമയിലേക്ക്.മതപരമായി ഒരുക്കുന്ന ചിത്രത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയായി തന്നെയാണ് അദ്ദേഹം അഭിനയിക്കുന്നത്.സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഏതെങ്കിലും മാര്‍പാപ്പ അഭിനയരംഗത്തെത്തുന്നത്.
ആംബി പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ആംബി ഉടമകളായ ആന്‍ഡ്രിയ ലെര്വോലിനോയും ലേഡി മോണിക ബക്കാര്‍ഡിയും ചേര്‍ന്നായിരിക്കും നിര്‍മ്മിക്കുക.ഗ്രേഷ്യേല റോഡ്രിഗസ് തിരക്കഥ രചിക്കും.സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം അര്‍ജന്റീനയിലെ സന്നധ സംഘടനയ്ക്കായി ഉപയോഗിക്കും.ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ഇറ്റലിയില്‍ ആരംഭിക്കുമെന്നാണ് അന്തര്‍ദേശീയ വാര്‍ത്തകളില്‍ നിന്നുള്ള സൂചന.
INDIANEWS24.COM Vatican City