jio 800x100
jio 800x100
728-pixel-x-90
<< >>

ഫോര്‍ സ്റ്റാര്‍ പദവിയുള്ള 22 ബാറുകള്‍ക്ക് കൂടി അനുമതി

കൊച്ചി:ഫോര്‍ സ്റ്റാര്‍ പദവിയുള്ള 22 ബാറുകള്‍ക്ക് കൂടി അനുമതി നല്‍കാനുള്ള നടപകിള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.നിലവാരമില്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ അടച്ചു പൂട്ടിയ 418 ബാറുകളിലേയും പുതുതായി ഫോര്‍ സ്റ്റാര്‍ പദവിക്കായി അപേക്ഷിച്ച ചില ബാറുടമകള്‍ക്കും ലൈസന്‍ അനുവദിക്കുന്നതിനാണ് ഹൈക്കോടതി ഉത്തവിട്ടത്.

രണ്ടുമാസത്തിനകം ബാറുകളുടെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ കോടതി ആവശ്യപ്പെട്ടു.നേരത്തെ ഫോര്‍ സ്റ്റാര്‍ പദവിയുള്ള പത്ത് ബാറുകള്‍ക്ക് ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു.അതേസമയം ഫോര്‍ സ്റ്റാര്‍ പദിവിക്ക് താഴെയുള്ള ബാറുകള്‍ പൂട്ടണമെന്ന വിധിക്കെതിരായ അപ്പീലില്‍ വാദം തുടരുകയാണ്.

INDIANEWS24 KOCHI

Leave a Reply