728-pixel-x-90-2-learn
728-pixel-x-90
<< >>

ഫോര്‍ഡിന്റെ ഫിഗോ ഹാച്ച്ബാക്ക് ഇന്ത്യയില്‍

ന്യൂഡല്‍ഹി:ഫോര്‍ഡിന്റെ പുതിയ കാറായ ഫിഗോ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയിലെത്തി.പെട്രോള്‍ വേരിയന്റിന് 4.29 ലക്ഷത്തിലും ഡീസലിന് 5.29 ലക്ഷത്തിലും ആണ് വില തുടങ്ങുക.

ഡീസലിന് 25.83 കിലോമീറ്ററും പെട്രോളിന് 18.6 കിലോമീറ്ററും മൈലേജാണ് ഫിഗോ ഹാച്ച് ബാക്കിന് കമ്പനി പറയുന്നത്.88 പി എസ് പരമാവധി കരുത്തും 102 എന്‍ എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 100 പി എസ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഇതിനുള്ളത്.

എ ബി എസ് സംവിധാനം, എയര്‍ബാഗുകള്‍, സ്റ്റിയറംഗ് മൗണ്ട് കണ്‍ട്രോള്‍സ്, പാര്‍ക്കിംഗ് സെന്‍സറുകള്‍, യു എസ് ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി,ഇലക്ട്രോണിക് സംവിധാനത്തിലുള്ള റിയര്‍ മിററുകള്‍ എന്നിവയാണ് പുതിയ ഫിഗോയിലുള്ളത്.

INDIANEWS24.COM Business Desk

Leave a Reply