728-pixel-x-90-2-learn
728-pixel-x-90
<< >>

ഫോര്‍ട്ട്‌ ഹുഡ് വെടിവെപ്പ്: മരണം 4 ആയി; അക്രമി സൈനികന്‍തന്നെ

ഫോര്‍ട്ട്‌ ഹുഡ്: അമേരിക്കയുടെ ഫോര്‍ട്ട്‌ ഹുഡ് സൈനികപോസ്റ്റില്‍ ബുധനാഴ്ച ഉണ്ടായ വെടിവെപ്പില്‍ മരണം 4 ആയി. 16 പേര്‍ക്ക് പരിക്കുണ്ട്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന യുഎസ് സൈനികന്‍തന്നെയാണ് അക്രമം നടത്തിയതെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇയാള്‍ സ്വയം വെടിവെച്ചു മരിച്ചു.

ബുധനാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. തോക്കുമായി രണ്ട് കെട്ടിടങ്ങളില്‍ കടന്നുകയറിയ സൈനികന്‍ കണ്ണില്‍കണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. സുരക്ഷാസേന വളഞ്ഞപ്പോള്‍ ഇയാള്‍ സ്വയം വെടിവെച്ചു മരിച്ചതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തിന് തീവ്രവാദിബന്ധം എന്തങ്കിലും ഉള്ളതായി ഇതുവരെ സൂചനയില്ലെന്നും അവര്‍ പറഞ്ഞു.

Leave a Reply