728-pixel-x-90-2-learn
728-pixel-x-90
<< >>

ഫോര്‍ട്ട്‌ ഹുഡില്‍ വെടിവെപ്പ്: ഒരു മരണം; 11 പേര്‍ക്ക് പരിക്ക്

ഫോര്‍ട്ട്‌ ഹുഡ്: അമേരിക്കയിലെ ടെക്സാസിലുള്ള ഫോര്‍ട്ട്‌ ഹുഡ് സൈനികപോസ്റ്റില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് നടന്നതായി സൈന്യം ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍, മറ്റ് വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. അക്രമിയാണ് കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക വിവരം. ഒന്നിലധികം അക്രമികള്‍ ഉണ്ടോ എന്ന കാര്യവും അറിവായിട്ടില്ല.ആള്‍ക്കാരോട് സുരക്ഷിതസ്ഥാനങ്ങളില്‍ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

2009ല്‍ ടെക്സാസില്‍ ഉണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply