728-pixel-x-90-2-learn
728-pixel-x-90
<< >>

ഫോര്‍ട്ട്‌കൊച്ചിയില്‍ ബോട്ട് മുങ്ങി 6 മരണം; 3 പേരെ കാണാതായി

 

കൊച്ചി: മത്സ്യബന്ധനബോട്ട് ഇടിച്ച് യാത്രാബോട്ട് മുങ്ങി 6 പേര്‍ മരിച്ചു. നാലു പേരെ കാണാതായതായി സംശയിക്കുന്നു. നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോര്‍ട്ട്‌കൊച്ചി കമാലക്കടവിനു സമീപം ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം.

വൈപ്പിനില്‍ നിന്ന്‌ ഫോര്‍ട്ട്‌കൊച്ചിയിലേക്കു പോകുകയായിരുന്ന യാത്രാബോട്ടില്‍  മത്സ്യബന്ധന ബോട്ട്‌ ഇടിച്ചുകയറിയാണ് അപകടം. ആഘാതത്തില്‍ തകര്‍ന്ന യാത്രാബോട്ട് മിനിട്ടുകള്‍ക്കുള്ളില്‍ പൂര്‍ണമായും മുങ്ങി.

തൃപ്പൂണിത്തുറ നടമ തേവരക്കാവ്‌ വീട്ടില്‍ അയ്യപ്പന്‍ (60), കണ്ണമാലി കണ്ടക്കടവ്‌ ആവത്തുശേരി വീട്ടില്‍ സിന്ധു (46), കൊടുങ്ങല്ലൂര്‍ അഴീക്കല്‍ പറവൂപ്പന വീട്ടില്‍ സൈനബ (55), ഫോര്‍ട്ട്‌കൊച്ചി അമരാവതി പുളിക്കല്‍ വീട്ടില്‍ വോള്‍ഗ (46), വോള്‍ഗയുടെ ഭര്‍തൃസഹോദരന്‍ ജോസഫ്‌ (64), മട്ടാഞ്ചേരി പുതിയറോഡ്‌ മഹാജനവാടി വീട്ടില്‍ സുധീര്‍ (38) എന്നിവരാണു മരിച്ചത്‌. മരിച്ച സിന്ധുവിന്റെ മകളും എറണാകുളം മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥിനിയുമായ സുജിഷ, പനങ്ങാട്‌ സ്വദേശിനി ഫൗസിയ (28), ഫോര്‍ട്ട്‌കൊച്ചി വെളി സ്വദേശി വിജയന്‍ എന്നിവരെ കാണാതായതായി സംശയിക്കുന്നു.

ആശുപത്രിയില്‍ കഴിയുന്ന 4 പേരുടെ നില ഗുരുതരമാണ്. കൂട്ടിയിടിയെത്തുടര്‍ന്ന് മത്സ്യബന്ധനബോട്ടിന്‍റെ ഇന്ധനടാങ്ക് പൊട്ടി ഡീസല്‍ വെള്ളത്തില്‍ കലര്‍ന്നു. ഈ വെള്ളം ശ്വാസകോശത്തില്‍ കയറിയതിനെത്തുടര്‍ന്ന് കെമിക്കല്‍ ന്യൂമോണിയ ബാധിച്ചവരാണ് തീവ്രപരിചരണവിഭാഗത്തിലുള്ളത്. മത്സ്യബന്ധനബോട്ടിന്‍റെ സ്രാങ്ക് ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply