728-pixel-x-90-2-learn
728-pixel-x-90
<< >>

ഫോണ്‍വിളി വിവാദം: ചാനല്‍ ഓഫീസില്‍ പരിശോധന നടത്തി

തിരുവനന്തപുരം:എ കെ ശശീന്ദ്രന്‍ എം എല്‍ എയുടെ രാജിയില്‍ കലാശിച്ച ഫോണ്‍വിളി കേസുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന്റെ ഓഫീസ് പോലീസ് എത്തി പരിശോധിച്ചു.തിരുവനന്തപുരത്തെ ഓഫീസ് ആണ് പരിശോധിച്ചത്.അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ചാനല്‍ ഓഫീസില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു.

ചാനല്‍ സിഇഒ അടക്കമുള്ളവര്‍ക്കെതിരെ നോട്ടീസും അയച്ചിരുന്നു. ചാനല്‍ മേധാവിയടക്കം 9 പ്രതികള്‍ക്കാണ് വീണ്ടും പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്നലെ നോട്ടീസ് നല്കിയെങ്കിലും ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്ന് ഇവര്‍ അറിയിച്ചിരുന്നു. ചാനല്‍ മേധാവിയോട് ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

INDIANEWS24.COM T V P M

Leave a Reply