jio horizontal
728-pixel-x-90
<< >>

ഫോണ്‍വിളി വിവാദം: ചാനല്‍ മേധിവയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം:ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ സ്വകാര്യ വാര്‍ത്താ ചാനല്‍ മേധാവിയടക്കം അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.12 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് ശേഷമാണ് അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ബാക്കിയുള്ളവരെ വിട്ടയച്ചു.

ഒമ്പത് പേരാണ് അന്വേഷണ സംഘത്തിന് മുമ്പില്‍ കീഴടങ്ങിയത്.ഇതില്‍ രണ്ട് പേരെ ഇന്നലെ രാവിലെ തന്നെ വിട്ടയച്ചു.ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെ രണ്ട് പേരെ കൂടി വിട്ടയച്ചു.അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങല്‍.ചാനല്‍ ചെയര്‍മാനും ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ച സ്ത്രീശബ്ദത്തിന്റെ ഉടമയും എത്തിയിട്ടില്ല.

ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.ടിവി ചാനല്‍ ഓഫിസില്‍ പരിശോധന നടത്തിയ ഇവര്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകളും ലൈസന്‍സ് വിവരങ്ങളും വിവാദ വാര്‍ത്ത സംപ്രേഷണം ചെയ്തതിന്റെ ഹാര്‍ഡ് ഡിസ്‌കും പെന്‍ഡ്രൈവും പോലീസ് ശേഖരിച്ചു.

INDIANEWS24.COM T V P M

Leave a Reply