728-pixel-x-90-2-learn
728-pixel-x-90
<< >>

ഫോണ്‍ലിസ്‌റ്റ് ചോര്‍ത്തിയത്‌ ഇന്റലിജന്‍സ്‌:

കൊച്ചി : സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്‌. നായര്‍ മന്ത്രിമാെരയും കെ.പി.സി.സി. പ്രസിഡന്റിനെയും എം.എല്‍.എമാരെയും ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയത്‌ ആഭ്യന്തരമന്ത്രിയുടെ വിശ്വസ്‌തനായ ഇന്റലിജന്‍സ്‌ ഉന്നതനെന്നു സൂചന.

പോലീസ്‌ െസെബര്‍ സെല്ലില്‍നിന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിനു െകെമാറിയ കോള്‍ ഡീറ്റെയില്‍സ്‌ ഉള്‍പ്പെട്ട സി.ഡിയാണ്‌ ചോര്‍ന്നത്‌. സംഭവത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച അന്വേഷണസംഘത്തലവന്‍ എ.ഡി.ജി.പി: ഹേമചന്ദ്രന്‍ സ്‌ഥാനമൊഴിയാന്‍ തയാറാണെന്ന്‌ ആഭ്യന്തരമന്ത്രിയെ അറിയിച്ചു. കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ പോരിനു പോലീസിനെയും രഹസ്യാന്വേഷണ വിഭാഗത്തെയും ദുരുപയോഗിച്ചതു വിവാദമായതോടെ മന്ത്രിസഭ ആടിയുലയുന്ന സ്‌ഥിതിയിലാണ്‌.

ശാലുമേനോന്‍, സരിത ബന്ധങ്ങളുടെ പേരില്‍ ആഭ്യന്തരമന്ത്രി പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ്‌ ഇന്റലിജന്‍സ്‌ ഉന്നതന്‍ മന്ത്രിക്കു രേഖ ചോര്‍ത്തല്‍ ബുദ്ധിയുപദേശിച്ചത്‌. സാധാരണ ഫോണ്‍ രേഖകള്‍ ചോര്‍ത്തുന്ന രീതിയില്‍നിന്നു ഭിന്നമായി കോള്‍ ഡീറ്റെയില്‍സിലെ ഫോണ്‍ നമ്പറുകള്‍ക്കൊപ്പം ഉടമയുടെ പേരും പേനകൊണ്ട്‌ എഴുതിച്ചേര്‍ത്തിട്ടുണ്ട്‌. ഇന്റലിജന്‍സിലെ രണ്ടു ഡിെവെ.എസ്‌.പിമാരാണ്‌ പേരുകള്‍ അടയാളപ്പെടുത്തിയതെന്നാണു വിവരം.

ശാലുമേനോെന അറസ്‌റ്റ്‌ ചെയ്യാത്തത്‌ ആഭ്യന്തരമന്ത്രിയുമായുള്ള അടുപ്പംമൂലമാണെന്ന ആരോപണത്തിനു പിന്നാലെ സരിതയുമായി ഫോണില്‍ സംസാരിച്ചെന്ന വിവരംകൂടി പുറത്തുവന്നതോടെയാണു മന്ത്രിക്ക്‌ നില്‍ക്കകള്ളിയില്ലാതായത്‌. ഇതേത്തുടര്‍ന്ന്‌, ഇന്റലിജന്‍സ്‌ ഉന്നതന്റെ ഉപദേശപ്രകാരം ബുധനാഴ്‌ച മന്ത്രി തിരുവനന്തപുരത്തെ ചില വേണ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ രഹസ്യയോഗം വിളിച്ചിരുന്നു.

ഈ യോഗത്തില്‍ സരിതയുമായി ബന്ധമുള്ള പ്രമുഖരുടെയെല്ലാം പേരുകള്‍ പുറത്തുവിടാനും മന്ത്രിയില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ മാധ്യമസഹായം ഉപയോഗിക്കാനും തീരുമാനിച്ചെന്നാണു വിവരം. തുടര്‍ന്ന്‌, ഇന്റലിജന്‍സിന്റെ അറിവോടെ മന്ത്രിമാരുടെ സരിത വിളികള്‍ പുറത്തെത്തിക്കുകയായിരുന്നു.

അതേസമയം, സരിതയുടെ കോള്‍ ഡീറ്റയില്‍സ്‌ ചോര്‍ത്തിയതില്‍ സോളാര്‍ തട്ടിപ്പുകേസുകളുടെ അന്വേഷണച്ചുമതലയുള്ള എ.ഡി.ജി.പി: ഹേമചന്ദ്രന്‍ കടുത്ത അതൃപ്‌തിയിലാണ്‌. അന്വേഷണ സംഘത്തിന്റെ മേധാവിയായി തുടരാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ്‌ അദ്ദേഹം. സര്‍ക്കാരിന്റെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന സോളാര്‍ അന്വേഷണം വരുംദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറിയിലേക്കു നീങ്ങുമെന്നാണു സൂചന.

Leave a Reply