728-pixel-x-90-2-learn
728-pixel-x-90
<< >>

ഫോണ്‍കെണി: ചാനല്‍ സി ഇ ഒയ്ക്കും ചീഫ് റിപ്പോര്‍ട്ടര്‍ക്കും ജാമ്യമില്ല

കൊച്ചി: മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ കേസില്‍ സ്വകാര്യ ചാനല്‍ സി ഇ ഒയ്ക്കും ചീഫ് റിപ്പോര്‍ട്ടര്‍ക്കും ജാമ്യമില്ല.റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ അസ്സല്‍ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ സി ഇ ഒ. ആര്‍ അജിത്കുമാര്‍, റിപ്പോര്‍ട്ടര്‍ ആര്‍ ജയചന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു.

കേസില്‍ വാര്‍ത്താ അവതാരകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.സംഭാഷണത്തിന്റെ അസ്സല്‍ രേഖകള്‍ ഹാജരാക്കുന്നതിന് ലാപ്‌ടോപ്പും പെന്‍ഡ്രൈവും മോഷണം പോയെന്ന പ്രതികളുടെ വാദം വിശ്വാസത്തിലെടുക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.ഇവ മോഷണം പോയെന്ന് അജിത്കുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നാണ് കണ്ടെത്താനായത്.

INDIANEWS24.COM Kochi

Leave a Reply