അഹമ്മദാബാദ്: ഫോണില്‍ സുരക്ഷാ ഭീഷണിയെത്തിയതിനെ തുടര്‍ന്ന് മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേയ്സ് വിമാനം ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇറക്കി. യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി.
പൂലര്‍ച്ചെ 2.55ന് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട 9W339 എന്ന വിമാനമാണ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദില്‍ ഇറക്കിയത്. 3.45ന് അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും യാത്രക്കാരെയെല്ലാം ഇറക്കി പരിശോധന നടത്തി. ഫോണ്‍വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.
INDIANEWS24.COM Ahmedabad