728-pixel-x-90-2-learn
728-pixel-x-90
<< >>

ഫൊക്കാനയില്‍ അവാര്‍ഡ് വിവാദവും

ടൊറന്റോ: അധികാരത്തര്‍ക്കം മൂത്ത് ‘അടിച്ചുപിരിഞ്ഞ’ ഫൊക്കാന സമ്മേളനം കൂടുതല്‍ വിവാദങ്ങളിലേക്ക്. മുന്‍കൂട്ടി പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ഭാരവാഹികളില്‍ ചിലര്‍ അര്‍ഹരെ തഴഞ്ഞ് ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്തെന്നാണ് ആരോപണം. ഹ്രസ്വചിത്രങ്ങളുടെ മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയ ‘ലൈക്ക് ആന്‍ ഏഞ്ചല്‍’ എന്ന ചിത്രത്തിന് സമ്മാനം നല്‍കാത്തതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്.

അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലുള്ള കലാകാരന്മാരുടെ സൃഷ്ടിക്കൾക്കായി പത്രപരസ്യം കണ്ടാണ് ലൈക്ക് ആന്‍ ഏഞ്ചല്‍ മത്സരത്തിന് അയച്ചതെന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മത്സരത്തില്‍ ഒന്നാംസ്ഥാനം ‘കുമ്മാട്ടി’ എന്ന ചിത്രത്തിനും രണ്ടാംസ്ഥാനം ‘ലൈക്ക് ആന്‍ ഏഞ്ചലി’നും ലഭിച്ചു. ഇക്കാര്യം ഫിലിം കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചതിനെത്തുടര്‍ന്ന് സമ്മാനം ഏറ്റുവാങ്ങാന്‍ ചിത്രത്തിന്‍റെ നിര്‍മാതാവ് ബിജു തയ്യില്‍ചിറയും സംവിധായകന്‍ രാജു പ്രാലേലും ഫോക്കാന സമ്മേളനസ്ഥലത്തെത്തുകയും ചെയ്തു.
എന്നാല്‍ വേദിയിലുണ്ടായിരുന്ന ജൂറി അംഗത്തെപ്പോലും അവഗണിച്ച്, രണ്ടാം സ്ഥാനത്തിനുള്ള പുരസ്‌കാരം ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു ചിത്രത്തിന് ഫോക്കാന പ്രസിഡന്‍റ് തന്നിഷ്ടപ്രകാരം വിതരണം ചെയ്യുകയായിരുന്നു എന്ന് ലൈക്ക് ആന്‍ ഏഞ്ചലിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഈ ഓസ്ട്രേലിയന്‍ ചിത്രം മത്സരത്തില്‍ പങ്കെടുത്തതു പോലുമില്ലെന്നും ആരോപണമുണ്ട്.
അവാര്‍ഡ് കമ്മിറ്റിയുടെ അറിവോടെയല്ല രണ്ടാം സ്ഥാനത്തിനുള്ള പുരസ്‌കാരം ലൈക്ക് ആന്‍ ഏഞ്ചലിന് നല്‍കാതെ മറ്റൊരു ചിത്രത്തിന് നല്‍കിയതെന്ന് സമിതിയംഗങ്ങളില്‍ ഒരാള്‍ വേദിയില്‍ പരസ്യമായി പറയുകയും ചെയ്തു. എന്നിട്ടും തെറ്റ് തിരുത്താന്‍ പ്രസിഡന്‍റ് തയ്യാറായില്ലെന്ന് ലൈക്ക് ആന്‍ ഏഞ്ചലിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
അർഹതപ്പെട്ട അവാർഡ് നല്‍കാത്തതില്‍ പരാതി പറഞ്ഞപ്പോള്‍ ഭീഷണിയുടെ സ്വരത്തിലാണ് ഫോക്കാന പ്രസിഡന്‍റ് സംസാരിച്ചതെന്ന് ലൈക്ക് ആന്‍ ഏഞ്ചല്‍ പ്രവര്‍ത്തകര്‍ പറയുന്നു.

Leave a Reply