728-pixel-x-90-2-learn
728-pixel-x-90
<< >>

ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ ഇന്ന് രാത്രി 10.30ന് പൂട്ടും

തിരുവനന്തപുരം:സംസ്ഥാനത്തെ 24 പഞ്ചനക്ഷത്ര ഹോട്ടലുകളിലേതൊഴികെയുള്ള എല്ലാ ബാറുകളും ചൊവ്വാഴ്ച്ച രാത്രി തന്നെ പൂട്ടുമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു.രാത്രി 10.30 വരെയാണ് ഫോര്‍സ്റ്റാര്‍ ഉള്‍പ്പെടെയുള്ള മറ്റു ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സമയമെന്ന് പറഞ്ഞ അദ്ദേഹം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിപ്രസ്താവത്തില്‍ സംതൃപ്തി അറിയിച്ചു.

ഇന്നു രാത്രി പൂട്ടുന്ന ബാറുകളിലെ ബാക്കി വരുന്ന മദ്യം ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്യും. പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകളുടെ കാര്യത്തില്‍ നിലപാട് സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും ബാബു വ്യക്തമാക്കി.

INDIANEWS24 TVPM

Leave a Reply