jio 800x100
jio 800x100
728-pixel-x-90
<< >>

ഫൈവ്സ്റ്റാര്‍ ഹോട്ടലിലേതൊഴികെയുള്ള ബാറുകള്‍ പ്രവര്‍ത്തിക്കുന്ന അവസാന ദിവസം നാളെ ?

തിരുവനന്തപുരം:ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴികയുള്ള കേരളത്തിലെ ബാറുകള്‍ പൂട്ടാന്‍ സുപ്രീം കോടതി അനുവദിച്ച അവസാന ദിവസം നാളെ.ബാറുകള്‍ പൂട്ടാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിന്‍മേല്‍ ഹൈക്കോടതി വാദം തുടരുകയാണ്.ബാറുകള്‍ പൂട്ടുന്ന അവസാന ദിവസമായ ചൊവ്വാഴ്ച്ച തന്നെ ഹൈക്കടതി ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച് കഴിഞ്ഞ സെപ്തംബര്‍ 12നാണ് ഫൈവ്സ്റ്റാര്‍ ഹോട്ടലിലേതൊഴികെയുള്ള ബാറുകളെല്ലാം പൂട്ടാന്‍ തീരുമാനിച്ചത്.ഇതിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളിക്കളയുകയായിരുന്നു.തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ ഈ മാസം 30 വരെ ബാറുകള്‍ പൂട്ടുന്നതു നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു.ഹര്‍ജി ഹൈക്കോടതി പരിഗണിക്കണമെന്നും എത്രയുംവേഗം കേസില്‍ തീര്‍പ്പുണ്ടാകണമെന്നും കഴിഞ്ഞ പതിനൊന്നിന് സുപ്രീംകോടതി നിര്‍ദേശിച്ചു.ഇതേതുടര്‍ന്ന് ഒരാഴ്ച്ചയിലേറെയായി സംസ്ഥാന ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച കേസ് തുടര്‍ന്നു വരികയാണ്. ഹൈക്കോടതിക്ക് തീരുമാനമെടുക്കുന്നതിനാണ് ബാറുകള്‍ പൂട്ടാന്‍ സുപ്രീംകോടതി ഈ മാസം 30 വരെ സമയം അനുവദിച്ചത്.

ഇതിനിടെ കഴിഞ്ഞ ദിവസം ബാറുകള്‍ പൂട്ടാന്‍ ഇനിയും സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിക്കളഞ്ഞിരുന്നു.ഫൈവ്സ്റ്റാര്‍ ഹോട്ടലിലേതൊഴികെയുളള ബാറുകള്‍ പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നത് ഹൈക്കടതി തീരുമാനമനുസരിച്ചായിരിക്കും.

INDIANEWS24 TVPM

Leave a Reply