അജ്മാന്:ഫൈന്‍ ഫെയര്‍ സ്റ്റീം ഫോര്‍ കിഡ്സ് പരിപാടിയോടനുബന്ധിച്ച് അജ്മാനിലെ വുഡ് ലെം പാര്‍ക്ക് സ്കൂളിലെ പ്രൈമറി – - അപ്പര്‍ പ്രൈമറി തലങ്ങളിലെ കുട്ടികള്‍ ചേര്‍ന്ന് നാല്‍പ്പത്തിയാറു മീറ്റര്‍ ദൈര്‍ഘ്യമുള്ള ബിഗ് കാന്‍വാസ് രചിച്ചു. 1971 മുതല്‍ 2017 വരെയുള്ള 46 വര്‍ഷങ്ങളിലെ ഇന്‍ഡോ – യു എ ഇ റിലേഷന്സിനെ ആസ്പദമാക്കിയാണ് വിദ്യാര്‍ഥികള്‍ ഈ കൂട്ടായ ചിത്രരചന സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് വുഡ് ലെം പാര്‍ക്കിലെ കിന്റര്‍ ഗാര്‍ട്ടന്‍ കുട്ടികള്‍ക്കായി പ്രത്യക ചിത്ര രചനാ മത്സരവും ഫൈന്‍ ഫെയര്‍ സംഘടിപ്പിച്ചു.ബിഗ് കാന്‍വാസ് രചനയില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രശസ്തി പത്രവും സമ്മാനവും നല്‍കുമെന്ന് ചടങ്ങില്‍ സന്നിഹിതരായിരുന്ന ഫൈന്‍ ഫെയര്‍ പ്രതിനിധികളായ ആസാദും ദിലീപയും അറിയിച്ചു.
ബിഗ് ക്യാന്‍വാസ് രചനയ്ക്ക് വുഡ് ലെം പാര്‍ക്ക് സ്കൂള്‍ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ തയ്യില്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിഷാ ജയന്, ഫൈന്‍ ഫെയര്‍ സ്റ്റീം ഫോര്‍ കിഡ്സ് കോര്‍ഡിനേറ്റര്‍മാരായ സനു സത്യന്, ശ്രീജിത്ത്,പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ഇബ്രാഹിം ബാദുഷ എന്നിവര്‍ നേതൃത്വം നല്കി.
പ്രമുഖ വ്യവസായി ഇസ്മായില്‍ റാവുത്തറിന്റെ നേതൃത്വത്തിലുള്ള ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്റെ സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്ന ഫെയര്‍ സ്റ്റീം ഫോര്‍ കിഡ്സിന്റെ ഭാഗമായാണ് കെയര്‍ ടു കെയര്‍ ഫൌണ്ടേഷന്റെയും പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്റെയും സഹകരണത്തോടെ ബിഗ് ക്യാന്‍വാസും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചത്. 2016 ല്‍ ഫൈന്‍ ഫെയര്‍ അവതരിപ്പിച്ച ചില്‍ഡ്രന്‍സ് ഫെയറിന്റെ രണ്ടാം പതിപ്പാണ് ഫൈന്‍ ഫെയര്‍ സ്റ്റീം ഫോര്‍ കിഡ്സ്.വരും വര്‍ഷങ്ങളിലും കുട്ടികള്‍ക്കായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ഇസ്മായില്‍ റാവുത്തര്‍ അറിയിച്ചു.
INDIANEWS24 ME DESK
g
India News
June 11, 2017 at 7:08 PM
Great news.
Abu Muhammad
June 11, 2017 at 7:10 PM
good effort
Abu Muhammad
June 11, 2017 at 7:10 PM
its a great effort indeed. appreciate the team.
Thahir
June 18, 2017 at 5:32 PM
Well done team fine fair