728-pixel-x-90-2-learn
728-pixel-x-90
<< >>

ഫൈന്‍ ആര്‍ട്‌സ് ബിരുദാനന്തര ബിരുദത്തിന് ഒന്നാംറാങ്ക്‌

കൊച്ചി:ഫൈന്‍ ആര്‍ട്‌സ് ബിരുദാനന്തര ബിരുദത്തിന്(എം എഫ് എ) രമേഷ് രവിക്ക് ഒന്നാം റാങ്ക്.കോതമംഗലം മാതിരപ്പിള്ളി തട്ടാന്‍പറമ്പില്‍ വീട്ടില്‍ രവി-സുജാത ദമ്പതികളുടെ ഇളയ മകനാണ്.ഇന്ത്യാന്യൂസ്24ഡോട്ട്‌കോം(കൊച്ചി) ഫോട്ടോഗ്രാഫര്‍ രഞ്ജിഷ് രവി സഹോദരനാണ്.തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളജിലാണ് രമേഷ് രവി പഠിച്ചത്.ശനിയാഴ്ച്ചയാണ് എം എഫ് എ പരീക്ഷാഫലം എം ജി യൂണിവേഴ്‌സിറ്റി പ്രസിദ്ധപ്പെടുത്തിയത്.മലയാളത്തില്‍ ഏറെ ഹിറ്റാകുന്നതിനൊപ്പം രണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് അര്‍ഹമാകുകയും ചെയ്ത ’1983′ എന്ന സിനിമയുടെ ഭാഗമായും രമേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

INDIANEWS24.COM Kochi

Leave a Reply