728-pixel-x-90-2-learn
728-pixel-x-90
<< >>

പി വി സിന്ധു ഗംഭീരമായി ‘പകരംവീട്ടി’

സോള്‍: കൊറിയ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൈറ്റിലിന്റെ വനിതാ ചാമ്പ്യന്‍ പട്ടം ഇന്ത്യയുടെ പി വി സിന്ധു നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. ജപ്പാന്‍കാരി നാസോമി ഒകുഹാരയെ ഒരു മണിക്കൂര്‍ 23 മിനിറ്റ് നീണ്ട മത്സരത്തില്‍ കീഴടക്കുകയായിരുന്നു.

ഗ്ലാസ്‌ഗോയില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നസോമിയോട് പരാജയപ്പെട്ടതിന്റെ മധുരപ്രതികാരത്തിനിറങ്ങിയ സിന്ധു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. 22-20, 11-21, 21-18 സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ലോക വനിതാ ബാഡ്മിന്റണിലെ നിലവിലെ രണ്ട് ആവേശ താരങ്ങളാണ് പി വി സിന്ധുവും നസോമി ഒകുഹാരയും. 2016 റിയോ ഡി ജനീറോ ഒളിംപിക്‌സില്‍ അടക്കം എട്ട് തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ഒളിംപിക്‌സ് മെഡല്‍ നേടിയതടക്കം നാല് കളികളില്‍ സിന്ധുവും അത്രയും തന്നെ മത്സരങ്ങള്‍ നസോമിയും വിജയിച്ച് ഒപ്പത്തിനൊപ്പം എത്തിനില്‍ക്കുകയാണിപ്പോള്‍.

INDIANEWS24.COM Sports Desk

Leave a Reply