728-pixel-x-90-2-learn
728-pixel-x-90
<< >>

ഫൈനല്‍ ക്ലാര്‍ക്കിന്റെ അവസാന ഏകദിനം

മെല്‍ബണ്‍: ഞായറാഴ്ച്ച നടക്കുന്ന ക്രിക്കറ്റിന്റെ 11-ാം ലോകകപ്പ് ഫൈനലോടെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ ഏകദിന പ്രകടനങ്ങള്‍ക്ക് വിരാമമാകും.എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കാനാണ് താരത്തിന്റെ തീരുമാനം.ഫൈനലിന് മുന്നോടിയായി ശനിയാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

2003ല്‍ ഓസ്്‌ട്രേലിയന്‍ ടീമിലെത്തിയ ക്‌ളാര്‍ക്ക് 244 മത്സരങ്ങളില്‍ നിന്നായി 7907 റണ്ണുകള്‍ നേടി.ഇതില്‍ എട്ടു സെഞ്ച്വറികളും 57 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും.തുടര്‍ച്ചയായി മൂന്ന് വട്ടം ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയുടെ കുതിപ്പിന് കഴിഞ്ഞ തവണ ഇന്ത്യ തടയിട്ടതോടെയാണ് മുന്‍ നായകന്‍ റിക്കി പോണ്ടിങ് പിന്‍മാറിയത്.ക്വാര്‍ട്ടര്‍ ഫൈനലിലേറ്റ ഈ പാരജയത്തിന് ശേഷം ഓസീസിന് നയിച്ചത് മൈക്കല്‍ ക്ലാര്‍ക്കാണ്.73 മത്സരങ്ങളില്‍ ആസ്‌ട്രേലിയയെ നയിച്ച ക്‌ളാര്‍ക്ക് 49ലും ടീമിനെ വിജയത്തിലെത്തിച്ചു.

ഞായറാഴ്ച്ച മെല്‍ബണില്‍ അയല്‍ക്കാരായ ന്യൂസീലാന്‍ഡുമായാണ് ഓസീസ് ഏഴാം വട്ടവും ലോകകപ്പിന്റെ കലാശപ്പോരിനിറങ്ങുന്നത്.കന്നി ലോകകപ്പ് ഫൈനല്‍ പ്രവേശത്തിന്റെ ഹരത്തിലാണ് ന്യൂസീലാന്‍ഡ്.

INDIANEWS24 SPORTS DESK

Leave a Reply