728-pixel-x-90-2-learn
728-pixel-x-90
<< >>

ഫേസ് ബുക്കിന്‍റെ ” ഫേസ്” പോകുമോ ?

ഒരു കുതിച്ചുചാട്ടത്തിനു കൂടി തയ്യാറെടുക്കുകയാണ് നെറ്റ് ലോകം. ഏകലോകം തീര്‍ത്ത ഫേസ്ബുക്കിനെ കടത്തി വെട്ടുകയാണ് വാട്‌സ് ആപ്പ് ( Whats App).  മെസേജ് സര്‍വീസിലെ നമ്പര്‍ വണ്‍ ആയി മാറിയിരുക്കുകയാണ് ഇന്ന് വാട്‌സ് ആപ്പ് . സാക്ഷാല്‍ ഫേസ്ബുക്ക്‌  മെസഞ്ചറിനെ കടത്തിവെട്ടിക്കൊണ്ടാണ് ഈ നേട്ടം വാട്സ് ആപ്പ് കരസ്ഥമാക്കിയിരിക്കുന്നത്.

അഞ്ച് രാജ്യങ്ങളിലായി  ‘ഓണ്‍ ഡിവൈസ് റിസര്‍ച്ച്’ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്ത്.
ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടിയ അമേരിക്ക,ഇന്തോനേഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, , ചൈന എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്. 3,759 ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകളിലായിരുന്നു സര്‍വ്വേ നടത്തിയത്. .

സര്‍വ്വേഫല പ്രകാരം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ 44 ശതമാനം പേര്‍ ആഴ്ചയില്‍ ഒരിക്കല്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാറുണ്ട് എന്നാണ്.. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ 35 ശതമാനമായി ചുരുങ്ങി, 28 ശതമാനം പേര്‍ വീ ചാറ്റ് ഉപയോഗിക്കുന്നു.

ട്വിറ്ററിനെ കടത്തിവെട്ടിയതായി ഏപ്രിലില്‍ വാട്‌സ്ആപ്പ് ചീഫ് എക്‌സിക്യുട്ടീവ് ജാന്‍ കൗം വ്യക്തമാക്കിയിരുന്നു. അടുത്തിടെ വോയ്‌സ് മെസേജ് സേവനംകൂടി വാട്‌സ് ആപ്പ് അവതരിപ്പിച്ചിരുന്നു.നവംബര്‍ പത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത് വാട്സ് ആപ്പിനു 190 മില്ല്യന്‍  ആക്ടീവ് ഉപയോക്താക്കള്‍ ഉണ്ടെന്നാണ്. പ്രതി ദിനം വാട്സ് ആപ്പിലൂടെ 400  മില്ല്യന്‍ ചിത്രങ്ങളാണ്  ഷെയര്‍ ചെയ്യപ്പെടുന്നത്. അതേ സമയം ഒരു ദിവസം കൈകാര്യം ചെയ്യപ്പെടുന്ന മെസ്സേജുകളുടെ എണ്ണം 100 ബില്ല്യന് പുറത്താണ്. സുക്കര്‍ബര്‍ഗിനും കൂട്ടര്‍ക്കും ” ഫേസ് ” നഷ്ടപ്പെടുമോ എന്ന് കാത്തിരുന്നു കാണാം.

SANU INDIA NEWS

Leave a Reply