728-pixel-x-90-2-learn
728-pixel-x-90
<< >>

ഫേസ്ബുക്കില്‍ പുതിയ വീഡിയോ ടൂള്‍, പേര് ‘സേ താങ്ക്‌സ്’

ന്യൂയോര്‍ക്ക്:പ്രമുഖ സമൂഹ മാധ്യമമായ ഫേസ്ബുക്കില്‍ പുതിയ ഒരു ടൂള്‍ കൂടി. സുഹൃത്തുക്കള്‍ക്ക് വേണ്ടി വീഡിയോ നിര്‍മ്മിക്കാന്‍ കഴിയുന്ന ഈ ടൂളിന്റെ പേര് സേ താങ്ക്‌സ് എന്നാണ്.

ഇതിലൂടെ സുഹൃത്തുക്കളുടെ ഫോട്ടോയും പോസ്റ്റുകളും ഉപയോഗിച്ചോ ലഭ്യമായ തീമുകള്‍ ഉപയോഗിച്ചോ വ്യക്തിഗത വീഡിയോ കാര്‍ഡുകള്‍ കൂടി സൃഷ്ടിക്കാനാകും.ഈ സൃഷ്ടികള്‍ സുഹൃത്തുക്കളുടെ ടൈംലൈനില്‍ പോസ്റ്റ് ചെയ്യാനും സാധിക്കും.

വീഡിയോ നിര്‍മ്മിക്കുന്നതിനായി ഫേസ്ബുക്കില്‍ സേ താങ്ക്‌സ് പേജില്‍ സുഹൃത്തിനെയും ചിത്രങ്ങളും തിരഞ്ഞെടുക്കാം.വീഡിയോയുടെ പ്രിവ്യൂവും കാണാന്‍ സാധിക്കും.ഇവ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് വ്യക്തിഗത സന്ദേശങ്ങളും ഇടാവുന്നതാണ്.

INDIANEWS24 TECHNOLOGY DESK

Leave a Reply