728-pixel-x-90-2-learn
728-pixel-x-90
<< >>

ഫേസ്ബുക്കിന്റെ ഓഫീസിന് ആദ്യമായി പെയിന്റടിക്കാന്‍ പോയ ആളുടെ ആസ്തി….

ഫേസ്ബുക്കിന്റെ ആദ്യത്തെ ഓഫീസിന് പെയിന്റടിക്കാന്‍ പോയ ആളുടെ ഇപ്പോഴത്തെ ആസ്തി കേട്ടാല്‍ ആരും ഞെട്ടും.അന്ന് എഫ് ബിയുടെ കോ-ഫൗണ്ടര്‍ ഷോണ്‍ പാര്‍ക്കര്‍ പെയിന്ററായ ഡേവിഡ് ചോയോട് ചോദിച്ചത് പ്രതിഫലം പണത്തിന് പകരം കമ്പനിയുടെ ഷെയര്‍ മതിയോ എന്നാണ്.അന്ന് ലോകത്ത് ഒന്നുമല്ലാതിരുന്ന കമ്പനിയുടെ ഷെയറുകള്‍ വാങ്ങാന്‍ ഡേവിഡ് ചോ തയ്യാറായി. അറുപതിനായിരം ഡോളറിന് സ്വന്തമാക്കിയ ഷെയറുകള്‍ക്കാണ് 200 ദശലക്ഷം ഡോളറിനപ്പുറം മൂല്യം ഉയര്‍ന്നത്.ഇത് മൂന്ന് വര്‍ഷം മുമ്പുള്ള കണക്കാണ്.

ഫിഗര്‍ പെയിന്റര്‍, മ്യൂറലിസ്റ്റ്,ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റ്,ഗ്രാഫിക് നോവലിസ്റ്റ് എന്ന നിലയില്‍ പ്രശസ്തനാണ് ഇപ്പോള്‍ ഡേവിഡ് ഷാ.ഒരു കോളജ് ഫോക്കസ് ചെയ്ത സ്റ്റാര്‍ട്ടപ്പായിരുന്ന ഫേസ്ബുക്കിന്റെ കമ്പനിയുടെ ആദ്യ ഓഫീസില്‍ ചെറിയ മിനുക്കുപണികള്‍ക്കായി ഷോണ്‍ പാര്‍ക്കറാണ് ഡേവിഡ് ചോയെ വിളിപ്പിച്ചത്.എന്നാല്‍ മുഴുവന്‍ കെട്ടിടവും പെയിന്റടിച്ച ചോ പ്രതിഫലത്തിന് പകരം ഷെയറുകളും വാങ്ങിതിരികെ പോയി.

അന്ന് ഫേസ്ബുക്ക് എന്താണെന്ന് തനിക്ക് ഒന്നും അറിയില്ലായിരുന്നെന്നും എന്നാല്‍ തന്നോട് പ്രതിഫലമായി കമ്പനിയുടെ ഓഹരി മതിയോ എന്ന് ചോദിച്ചയാള്‍ക്ക് എന്തൊക്കെയോ അറിയാമെന്ന് തോന്നലുണ്ടായതായി പിന്നീട് ഡേവിഡ് ചോ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ആ തോന്നലില്‍ ബലപ്പെട്ട വിശ്വാസം തന്നെ ഒരു ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

INDIANEWS24.COM International Desk

Leave a Reply