ഫെഡറേഷന് കപ്പ് മത്സരത്തിന് വേദിയായി കൊച്ചിയും മലപ്പുറവും പരിഗണിക്കുന്നു. ഒൗദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും. ജനുവരി ഒന്നു മുതല്‍ 12 വരെ നടക്കുന്ന 35-ാമത് ഫെഡറേഷന് കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രഖ്യാപിച്ചിരുന്നെങ്കിലും വേദി തീരുമാനിച്ചിരുന്നില്ല. ഐലീഗില്‍ ടീം ഇല്ലാത്ത, പ്രമുഖ ഫുട്ബോള്‍ സംസ്ഥാനമെന്ന അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ കേരളത്തെ പരിഗണിക്കാമെന്ന് കേരളാ ഫുട്ബോള്‍ അസോസിയേഷനു (കെഎഫ്എ) ഉറപ്പു ലഭിച്ചിരുന്നു.
മഞ്ചേരിയിലെ സ്റ്റേഡിയം നിര്‍മാണം പ്രതീക്ഷിച്ചതുപോലെ ഡിസംബറില്‍ പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ ഫുട്ബോളിലെ മുന്‍നിര ക്ലബുകള്‍ മലപ്പുറത്ത് മാറ്റുരയ്ക്കാനെത്തും. സ്റ്റേഡിയം നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് കഴിഞ്ഞ ദിവസം സ്പോര്‍ട്സ് കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. അത് ഫെഡറേഷന് കപ്പിനു വേണ്ടി പരിഗണിക്കുന്നതായാണ് സൂചനകള്‍. കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയവും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
www.indianews24.com