jio 800x100
jio 800x100
728-pixel-x-90
<< >>

ഫെഡറല്‍ ബാങ്കും പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് ക്യാമ്പ് ആരംഭിച്ചു

Group photoകൊച്ചി : ഫെഡറല്‍ ബാങ്കിന്റെ സി എസ്സ് ആര്‍ ഡിവിഷന്‍ പെറ്റൽസ്  ഗ്ലോബ് ഫൗണ്ടേഷനുമായി കൈകോര്‍ത്ത്  സംഘടിപ്പിക്കുന്ന  അവധിക്കാല ഡിജിറ്റല്‍  ആര്‍ട്ട്‌ ക്യാമ്പിനു  എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് സ്കൂളിl  തുടക്കമായി.  ഹൈസ്കൂള്‍ തലം മുതല്‍  ഹയര്‍ സെക്കണ്ടറി വരെയുള്ള നൂറു   വിദ്യാര്‍ഥികളാണ്  ക്യാമ്പില്‍ പങ്കെടുക്കുന്നത് മേയ് 21,22 തീയതികളിലായി രാവിലെ ഒന്‍പതു മുതല്‍ അഞ്ചു മണി വരെയാണ് ക്യാമ്പ്.   കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മൂക്കന്നൂര്‍ മേഖലയില്‍ ഫെഡറല്‍ ബാങ്ക് തുടങ്ങി വച്ച ഡിജിറ്റലൈസേഷന്‍ പദ്ധതികളുടെ തുടര്‍ച്ചയായിട്ടാണ് തികച്ചും നൂതന ആശയമായ ഈ ഡിജിറ്റല്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നു ഫെഡറല്‍ ബാങ്ക് സി എസ് ആര്‍ മേധാവി രാജു ഹോര്‍മിസ് പറഞ്ഞു.” ഡിജിറ്റൈസേഷന്‍  പദ്ധതിയുടെ ഭാഗമായി ഇതിനകം ഫെഡറല്‍ ബാങ്ക് മൂക്കന്നൂർ  മേഖലയിലെ നിരവധി വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടറുകള്‍ സംഭാവന ചെയ്തിരുന്നു.കുട്ടികള്‍ക്കായി ഡിജിറ്റലൈസേഷന്റെ വിവിധ വശങ്ങളെ പ്രതിനിധീകരിക്കുന്ന ഡെമോ ക്ലാസുകളുൾപ്പെടെ നിരവധി പരിപാടികളാണ് ക്യാമ്പിൽ  സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ഇബ്രാഹിം ബാദുഷ കാർട്ടൂൺമാനാണ് ക്യാമ്പിന്റെ ഡയറക്ടര്‍.
ഡിജിറ്റല്‍ ആര്ട്ട്‌, അനിമേഷന്‍ ചിത്രങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതിന് സഹായായിക്കുന്ന ലൈവ് ഡെമോകള്‍,അനിമാറ്റിക്സ്,സ്റ്റോറി ബോര്ഡിംകഗ്,ഡിജിറ്റല്‍ ആര്ട്ട്സ കോമിക്സ്, ലൈവ് കാര്ട്ടൂ ണിംഗ് എന്നിവയ്ക്കൊപ്പം ജീവിതത്തിന്റെ വിവിധ തുറകളില്‍ ഡിജിറ്റലൈസേഷന്റെ ഗുണവശങ്ങളും അതാത് രംഗത്തുള്ള കരിയര്‍ സാധ്യതകളും പ്രദിപാദിക്കുന്ന സെഷനുകളും ഈ ക്യാമ്പിന്റെ സവിശേഷതയാണ് എന്ന് സംഘാടകരായ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്റെ  കോര്‍ഡിനേറ്റര്‍ സനു സത്യന്‍ അറിയിച്ചു.
മേയ് 21നു നടന്ന ഉദ്‌ഘാടന ചടങ്ങിൽ പ്രശസ്ത ബാല സാഹിത്യകാരൻ വേണു വാരിയത്ത്, കെ പി ഹോർമിസ് ട്രസ്റ്റ്‌ ഭാരവാഹികളായ എൻ. ഒ. പൗലോസ്,സേവിയർ ഗ്രിഗറി, മൂക്കന്നൂർ ഫെഡറൽ ബാങ്ക് മാനേജർ പി വി ജോർജ്, ഫെഡറൽ ബാങ്ക് സി എസ് ആർ വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സുനിൽകുമാർ മേനോൻ, സേക്രഡ് ഹാർട്ട് സ്കൂൾ പ്രൻസിപ്പൽ സോണിയ വര്ഗീസ്, അധ്യാപകരായ ബ്രദർ ആന്റണി, നിജോ ജോസഫ് പുതുശ്ശേരി, പെറ്റൽസ് ഗ്ളോബ് കോർഡിനേറ്റർ സനു സത്യൻ, കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ,ചിത്രകാരൻ ഹസ്സൻ കോട്ടെപറമ്പിൽ  എന്നിവർ പങ്കെടുത്തു. തുടർന്ന് മാതൃഭൂമി  കൊച്ചി ബ്യുറോ  സീനിയർ റിപ്പോർട്ടറും പ്രശസ്‌ത  മോട്ടിവേഷണൽ സ്പീക്കറുമായ സിറാജ് കാസിം  കുട്ടികൾക്കായി ക്ലാസ്സെടുത്തു. തുടർന്നു ജോയ് ജോണിന്റെ മാജിക് ഷോ, ഫെഡറൽ ബാങ്ക് മുന്‍ ഉദ്യോഗസ്‌ഥനായ എം. ഒ.തോമസ് കുട്ടികൾക്കായി വ്യാജ നോട്ടുകൾ തിരിച്ചറിയുന്നതെങ്ങനെ എന്ന് വിഷയത്തിൽ ക്ലാസെടുത്തു.
ഡിജിറ്റല്‍ ആര്ട്ട്  രംഗത്തെയും വിഷ്വല്‍ ഗ്രാഫിക്സ് രംഗത്തെയും ആര്ട്ട്  കോമിക്സ് രംഗത്തെയും പ്രതിഭകളായ വേണു വാരിയത്ത്,ജിനേഷ് കെ. ജോയ്സ്, സന്ദീപ്‌ ശശിധരന്‍,, ജീത്തു, ആര്‍ട്ടിസ്റ്റ് ഹസ്സന്‍ കോട്ടെപറമ്പില്‍, പ്രിന്‍സ് കാര്‍ട്ടൂണിസ്റ്റ്, മജീഷ്യൻ ജോൺ ജോയ്  എന്നിവര്‍ക്കൊപ്പം കരിയര്‍ ഗൈഡന്‍സ് വിദഗ്ധനായ ആര്‍.മനു, സേക്രഡ് ഹാര്‍ട്ട്‌ ഓര്‍ഫനേജ് സ്കൂള്‍ അധ്യാപകനും കൈറ്റ്സ് കോര്‍ഡിനേറ്ററുമായ നിജോ ജോസഫ് പുതുശ്ശേരി,പെറ്റല്‍സ് ഗ്ലോബ് കോര്‍ഡിനേറ്ററും ക്യാമ്പിന്റെ സംഘാടകനുമായ സനു സത്യന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ധനായ കണ്ണനും  തുടർന്നുള്ള സെഷനുകള്‍ കൈകാര്യം ചെയ്യും.
With Roji John MLA
കൂടാതെ സിനിമാ കലാ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖരും വി എഫ് എക്സ് – ഡിജിറ്റല്‍-മീഡിയ രംഗത്ത് നിന്നുള്ള വിദഗ്ദ്ധരും ക്യാമ്പില്‍ അതിഥികളായി കുട്ടികളുമായി സംവദിക്കുവാന്‍  എത്തിക്കൊണ്ടിക്കുകയാണ്.  അങ്കമാലി എം എൽ എ റോജി എം ജോൺ,  മൂക്കന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിക്കുവാൻ ക്യാംപിൽ  എത്തി. .പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
INDIANEWS24 EDUCATION DESK

Leave a Reply