728-pixel-x-90-2-learn
728-pixel-x-90
<< >>

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ തിരുവനന്തപുരത്തും

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും.ദേശീയ ഗെയിംസിനായ നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ 2018 ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളാകും നടക്കുക.

ലോകകപ്പ് യോഗ്യതാമത്സരങ്ങളുടെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ രണ്ട് ഹോം മത്സരങ്ങളാണ് തിരുവനന്തപുരത്തിന് അനുവദിച്ചത്. നവംബര്‍ 12ന് ഗുവാമിനെയും അടുത്ത വര്‍ഷം മാര്‍ച്ച് 29ന് തുര്‍ക്‌മെനിസ്ഥാനെയും ഇന്ത്യ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നേരിടും. ഫിഫ റാങ്കിംഗില്‍ നിലവിലെ സ്ഥിതി പ്രകാരം ഇന്ത്യ 147-ാം സ്ഥാനത്തും തുര്‍ക്‌മെനിസ്ഥാന്‍ 159-ാമതും ഗുവാം 175-ാം സ്ഥാനത്തുമാണ്.കരുത്തരായ ഇറാനും ഒമാനുമെതിരായ ഹോം മത്സരങ്ങള്‍ ബംഗളുരുവിലാകും നടക്കുക. നാല് ടീമുകള്‍ക്കുമെതിരെ അവരുടെ നാട്ടിലും ഇന്ത്യക്ക് മത്സരങ്ങളുണ്ട്.

ഐ എസ് എല്‍ മത്സരങ്ങള്‍ വന്‍ ആവേശത്തോടെ സ്വീകരിച്ച കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ കാര്യവട്ടം സ്‌റ്റേഡിയത്തിലേക്കും ഒഴുകിയെത്തുമെന്നാണ് സംഘാടകര്‍ കരുതുന്നത്.

INDIANEWS24 SPORTS DESK

Leave a Reply