jio 800x100
jio 800x100
728-pixel-x-90
<< >>

ഫുട്‌ബോള്‍ കളിക്കിടെ സഹതാരവുമായി കൂട്ടിയിടിച്ചുവീണ കൊയ്‌റുല്‍ ഹൂഡ അന്തരിച്ചു

ജക്കാര്‍ത്ത: കളിക്കിടെ സഹതാരവുമായി കൂട്ടിയിടിച്ചുവീണ ഇന്തോനേഷ്യന്‍ ഫുട്‌ബോളര്‍ കൊയ്‌റുല്‍ ഹൂഡ(38) അന്തരിച്ചു. ഞായറാഴ്ച്ച നടന്ന ക്ലബ് ഫൂട്‌ബോള്‍ മത്സരത്തില്‍ പര്‍സേലാ ലാമോന്‍ഗന്‍ ടീമിനായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗോള്‍ സേവ് ചെയ്യാനുള്ള ശ്രമത്തിനിടെ എതിര്‍ ടീമിലെ റാമൊന്‍ റോഡ്രിഗസ്സുമായി കൂട്ടിയിടിച്ച് വീഴുന്ന ദൃശ്യം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കളം വിട്ട ഹൂഡയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. എങ്കിലും ശ്വാസം നിലച്ചിട്ടില്ലായിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ നടത്തിവരുന്നതിനിടെ മരണപ്പെട്ടു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

പ്രാദേശിക സമയം ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30ന് നടന്ന കളിയിലായിരുന്നു അപകടം. സെമെന്‍ പാഡാങ്ങും പെര്‍സേലയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ 45-ാം മിനിറ്റില്‍ പന്തുമായി പെര്‍സേല ബോക്‌സിനകത്ത് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള സെമെന്‍ പാഡാങ്ങ് താരം റാമൊന്‍ റോഡ്രിഗസ്സിന്റെ കുതിപ്പ് തടയുന്നതിനിടെയാണ് ഹൂഡയ്ക്ക് ആഘാതമേറ്റത്. റോഡ്രിഗസ്സിന്റെ കാല്‍ മുട്ട് ഹൂഡയുടെ നെഞ്ചില്‍ ഇടിക്കുന്നത് വീഡിയോ ദൃശ്യങ്ങള്‍ പ്രകടമാണ്.

1999 മുതല്‍ പെര്‍സേലയുടെ ഗോള്‍വലയം കാത്ത് ഹൂഡയുണ്ട്. 503 മത്സരങ്ങളാണ് ടീമിനായി കളിച്ചിട്ടുള്ളത്.

INDIANEWS24.COM Jakarta

Leave a Reply