കൊച്ചി : കേരളമെമ്പാടും മികച്ച അഭിപ്രായം നേടിക്കൊണ്ട് സൂപ്പര്‍ഹിറ്റായിരിക്കുകയാണ് ഫിലിപ്സ് ആന്‍ഡ് ദി മങ്കിപെന്‍.. അമീര്‍ഖാന്റെ ” താരെ സമീന്‍ പര് ” , ” 3 ഇഡിയട്സ് ” എന്നീ ചിത്രങ്ങളുടെ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിനു ഒരു കൂട്ടം ബാല പ്രതിഭകളെ സമ്മാനിച്ചിരിക്കുകയാണ്. “നായകനായ” റയാന് ഫിലിപ്പിനെ അവതരിപ്പിച്ച മാസ്റ്റര്‍ സനൂപ് സന്തോഷിന്റെ നാളുകളായിരിക്കും ഇനി മലയാള സിനിമയില്‍. നിര്‍മ്മാതാവായ വിജയ് ബാബുവും നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു. മുകേഷും ഏറെ ശ്രദ്ധ നേടി. ജയസൂര്യയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്താന്‍ മങ്കി പെന്‍ സഹായകമാകും. അടുത്ത കാലത്തെ മുഴു നീളന്‍ വേഷങ്ങള്‍ നേടിക്കൊടുക്കാത്ത ഫ്രഷ്നസ് ജയസൂര്യയ്ക്ക് മങ്കി പെന്നിലെ താരതമ്യാന ദൈര്‍ഘ്യം കുറഞ്ഞ വേഷം നേടിക്കൊടുത്തു.
നവാഗതരായ റോജിന്‍ തോമസും ഷനില്‍ മുഹമ്മദും പ്രഥമ സിനിമയിലൂടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റി. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം മികച്ച സാറ്റലൈറ്റ് റേറ്റിന്റെ കൂടി പിന്‍ബലത്തില്‍ മെഗാ ഹിറ്റിലേക്ക് നീങ്ങുകയാണ്.
നന്മയുടെ കഥയാണ് ഈ സിനിമ. നിര്‍ബന്ധപൂര്‍വ്വം പീഡനമുറകളുടെ ബലത്തില്‍ പഠിപ്പിക്കുന്നത് റബ്ബര്‍ പന്ത് ചുമരിലെറിയുന്നതു പോലെയാകുമെന്നും സ്നേഹത്തിലൂടെ, അവരെ തിരിച്ചറിഞ്ഞ് പഠിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും മങ്കി പെന്‍ നമ്മെ പഠിപ്പിക്കുന്നു. മങ്കി പെന്‍ എന്ന ഫാന്റസിയുടേയും കൊച്ചിയിലെ വെല്ലിങ്ങ്ടന് ഐലണ്ടിന്റെ ചരിത്രത്തിന്റെയും ചിറകിലേറി പറക്കുന്ന ” ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ മലയാളത്തില്‍ ഇത് വരെ പരീക്ഷിച്ചു വിജയിക്കാത്ത ഒരു ഫോര്‍മുലയാണ്. സംവിധായകര്‍ക്ക് ഈ പരീക്ഷണ ചിത്രമൊരുക്കാന്‍ ഏറെ സഹായകമായത് നീല്‍ ഡിക്കുഞ്ഞയുടെ മികച്ച വിഷ്വലുകളാണ് .
കുട്ടികളുമൊത്ത് സകുടുംബം കാണേണ്ട ചിത്രം എന്ന സര്‍ട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞ മങ്കി പെന്‍ സമീപ കാല റിലീസുകളെ വെല്ലുന്ന പ്രകടനമാണ് തിയേറ്ററുകളില്‍ കാഴ്ച വക്കുന്നത്. മങ്കി പെന്‍ മാജിക് ഒരു പക്ഷെ വരുന്ന ക്രിസ്മസ് കാലത്തും കണ്ടേക്കാം. വ്യത്യസ്ഥമായ സിനിമ പരീക്ഷണങ്ങള്‍ക്ക് ഊര്‍ജ്ജം പകരും ഇത്തരം അപ്രതീക്ഷിത വിജയങ്ങള്‍.
SANU INDIA NEWS