728-pixel-x-90-2-learn
728-pixel-x-90
<< >>

ഫിലിപ്പ് ഹോഫ്മാന്‍ മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്‌: ഓസ്കാര്‍ അവാര്‍ഡ് ജേതാവായ അമേരിക്കന്‍ ചലച്ചിത്രതാരം ഫിലിപ് സെയ്മര്‍ ഹോഫ്മാന്‍ മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ തന്‍റെ അപ്പാര്‍ട്ട്മെന്റിലാണ് നാല്‍പത്താറുകാരനായ ഹോഫ്മനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് അമിതമായ അളവില്‍ ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ലോകമെങ്ങും ലക്ഷക്കണക്കിന്‌ ആരാധകര്‍ ഹോഫ്മാന് ഉണ്ട്. 2006ല്‍ മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് സ്വന്തമാക്കി. 2005ല്‍ മികച്ച നടനുള്ള അക്കാദമി അവാര്‍ഡും നേടി.

അപ്പാര്‍ട്ട്മെന്ടിലെ കുളിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഹോഫ്മാന്‍റെ സുഹൃത്ത്‌ ഫോണ്‍ ചെയ്തത് പ്രകാരം പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സിറിഞ്ചും ഹെറോയിന്‍ എന്ന് സംശയിക്കുന്ന വസ്തുവും മൃതദേഹത്തിന് അരികില്‍നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

Leave a Reply