ബാലി: ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം ഫിലിപ്പിനോക്കാരി മേഗന് യങ്ങിന് . ഇന്ത്യന്‍ പ്രതിനിധി നവ്നീര് കൌര്‍ ധില്ലന് ആദ്യ പത്തില്‍ പോലും ഇടംനേടിയില്ല. എന്നാല്‍, മിസ് മള്‍ട്ടി മീഡിയ പുരസ്കാരം നവ്നീര് നേടി.
ഇതാദ്യമാണ് ഒരു ഫിലിപ്പിനോക്കാരി ലോകസുന്ദരിയാകുന്നത്. ഇരുപത്തിമൂന്നുകാരിയായ മേഗന് ഫിലിം മേക്കിംഗ് വിദ്യാര്‍ഥിയാണ്. അമേരിക്കയിലാണ് ജനനം. മേഗന് പത്ത് വയസുള്ളപ്പോള്‍ കുടുംബം ഫിലിപ്പീന്‍സിലേക്ക് താമസം മാറ്റുകയായിരുന്നു.
ഫ്രാന്‍സില്‍ നിന്നുള്ള മരിന് ലോഫലിനാണ് രണ്ടാം സ്ഥാനം. ഘാനയുടെ ന ഒകൈല ഷൂട്ടര്‍ മൂന്നാമതെത്തി.