728-pixel-x-90-2-learn
728-pixel-x-90
<< >>

സിനിമാപ്രതിസന്ധി: നടക്കുന്നത് ഏകപക്ഷീയ സമരമെന്ന് മുഖ്യമന്ത്രി

സിനിമാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രസ്താവിച്ച പ്രതികരണത്തില്‍ എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിവരുന്നത് ഏകപക്ഷീയ സമരമെന്ന് പ്രതികരണം.സമരം ഫെഡറേഷന്‍ നിര്‍ത്തുകയാണ് ആദ്യം വേണ്ടതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ ചലച്ചിത്ര വ്യവസായരംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ആ സ്തംഭനാവസ്ഥയുണ്ടാക്കിയ ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടത് ‘ മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ ആദ്യ വാചകം ഇങ്ങനെയാണ് തുടങ്ങുന്നത്. തുടര്‍ന്ന് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതും എന്നാല്‍ യാതൊരുവിധ നീക്കുപോക്കുള്‍ക്കും തയ്യാറാകാതിരുന്ന ഫെഡറേഷന്‍ നിലപാടിനെയും മുഖ്യമന്ത്രി കണക്കിന് വിമര്‍ശിക്കുന്നുണ്ട്.

ഒരുമാസം മുമ്പ് ഫെഡറേഷന്‍ ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സാംസ്‌കാരിക മന്ത്രി ഇടപെട്ട് പ്രശ്‌നപരിഹാരത്തിനായി കമ്മീഷനെ വെക്കാമെന്ന് നിര്‍ദേശിച്ചതാണ്.ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു സംഘടനകളെല്ലാം സര്‍ക്കാര്‍ തീരുമാനത്തോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തങ്ങള്‍ മുന്നോട്ടുവച്ച ലാഭവിഹിതത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഉറച്ചു നിന്നു.ഇതോടെ സിനിമാപ്രതിസന്ധിയില്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും വിഫലമായി.

INDIANEWS24.COM Movies

Leave a Reply