728-pixel-x-90-2-learn
728-pixel-x-90
<< >>

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പില്‍

കൊച്ചി:സംസ്ഥാനത്തെ എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്.ഒരുമാസമായി പുതിയ ചിത്രങ്ങളൊന്നും റിലീസ് ചെയ്യില്ലെന്ന് തീരുമാനിച്ചിരിക്കുന്ന ഫെഡറേഷന്‍ നിലപാടില്‍ നിന്നും വിയോജിച്ച് 15 തിയേറ്ററുകളില്‍ കൂടി വിജയ് ചിത്രം ഭൈരവ ഇന്ന് റിലീസ് ചെയ്തു.സംഘടന വിട്ട തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും നാളെ എറണാകുളത്ത് നടന്‍ ദിലീപന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് പുതിയ സംഘടന രൂപീകരിക്കും.

തിയേറ്റര്‍ ഉടമകള്‍ക്കുള്ള ലാഭവിഹിതത്തെചൊല്ലി ഡിസംബര്‍ 16 മുതല്‍ പുതിയ ചിത്രങ്ങളൊന്നും കേരളത്തില്‍ റിലീസ് ചെയ്തിട്ടില്ല.്പ്രശ്‌നത്തിന്റെ തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ട് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല.തുടര്‍ന്നും റിലീസിംഗിന് തടസ്സമായി നിന്ന തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിലവിലുള്ള ചിത്രങ്ങളുടെ ഷോ വരെ നിര്‍ത്തിവെക്കുന്ന കടുത്ത നിലപാടുകളിലേക്ക് കടക്കാന്‍ തുടങ്ങുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായത്.തമിഴ് ചിത്രം ഭൈരവയുടെ റിലീസിന് ഏതാനും ബി, സി ക്ലാസ് തിയേറ്റര്‍ ഉടമകളും ഫെഡറേഷനു കീഴിലില്ലാത്ത എ ക്ലാസ് തിയേറ്റര്‍ ഉടമകളും മള്‍ട്ടിപ്ലക്‌സുകളിലും റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചു.ഇതാണ് ഒരുമാസമായി നീണ്ടു നിന്ന സിനിമാ പ്രതിസന്ധി പരിഹരിക്കുന്നതിന് വഴിത്തിരിവായത്.

ശനിയാഴ്ച്ച എറണാകുളത്ത് ദിലീപിന്റെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നതിനൊപ്പം 19 ന് റിലീസ് ചെയ്യാനും തീരുമാനമുണ്ടാകും.അന്നേ ദിവസം ഏതൊക്കെ ചിത്രങ്ങള്‍ പുറത്തിറക്കണമെന്നത് സംബന്ധിച്ചും നാളെ ധാരണയാകും.മോഹന്‍ലാല്‍ നായകനാകുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍,ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ജോമോന്റെ സുവിശേഷങ്ങള്‍, ജയസൂര്യയുടെ ഫുക്രി, പൃഥ്വിരാജ് ചിത്രം എസ്ര എന്നിവയുടെ റിലീസ് ആണ് പ്രതിസന്ധിമൂലം കഴിഞ്ഞ ഒരുമാസമായി നീണ്ടുപോയിരിക്കുന്നത്.

INDIANEWS24.COM Kochi

Leave a Reply