728-pixel-x-90-2-learn
728-pixel-x-90
<< >>

ഫിലാഡല്‍ഫിയ മേയര്‍ സ്ഥാനാര്‍ത്ഥിയെ മലയാളി സമൂഹം ആദരിച്ചു

ഫിലാഡല്‍ഫിയ:അമേരിക്കന്‍ നഗരമായ ഫിലാഡല്‍ഫിയയില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജിം കെനിക്കു മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ഫില്‍മൗണ്ട് കണ്ട്രി ക്ലബില്‍ ഫണ്ട് റൈസ് ഡിന്നര്‍ നടത്തിയാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്.

ഫിലാഡല്‍ഫിയയിലെ ഇന്ത്യന്‍ സമൂഹവുമായി നല്ല ബന്ധത്തിന് താല്‍പര്യം കാണിക്കുന്ന ആളാണ് ജിം കെനി.പുതുതലമുറയില്‍പ്പെട്ടവര്‍ അമേരിക്കന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇതര കമ്മ്യൂണിറ്റികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദ്യാഭ്യാസത്തിലും ആളോഹരി വരുമാനത്തിലും മുന്നില്‍ നില്‍ക്കുന്നത് മലയാളി സമൂഹം പൗരത്ത്വം നേടിക്കഴിഞ്ഞാലും അമേരിക്കന്‍ രാഷ്ട്രീയത്തെ ഭയത്തോടെയാണ് കാണുന്നതെന്ന് കെനി അഭിപ്രായപ്പെട്ടു.

ഫിലഡല്‍ഫിയായുടെ ഭരണക്രമത്തില്‍ നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം അദ്ദേഹം ആരാഞ്ഞു. ജീമോന്‍ ജോര്‍ജ്, മാത്യു തരകന്‍, ഡോ. മാത്യു ചെറിയാന്‍, മണിലാല്‍ മത്തായി, അറ്റോര്‍ണി ജോസ് കുന്നേല്‍, സുധാ കര്‍ത്താ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിലാണ് ഫണ്ട് റൈസ് ഡിന്നര്‍ നടത്തിയത്.

INDIANEWS24.COM Philadelphia

 

Leave a Reply