728-pixel-x-90-2-learn
728-pixel-x-90
<< >>

ഫിലാഡല്‍ഫിയയില്‍ മാപ്പിന്റെ ഓണാഘോഷം 29ന്‌

ഫിലാഡല്‍ഫിയ:മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ(മാപ്പ്)യുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തോ ഓണാഘോഷം ഓഗസ്റ്റ് 29ന്.ഫിലാഡല്‍ഫിയയിലെ സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തുക.

എല്ലാ വര്‍ഷവും മാപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഓണാഘോഷം ഇക്കുറി 29ന് രാവിലെ 11 മുതലാണ് തുടങ്ങുക.ഓണാഘോഷത്തില്‍ നിന്നും ഒഴിച്ചു കൂടാനാവാത്ത ഓണ സദ്യയും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.

ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.തിരുവാതിര കളി, ചെണ്ട മേളം, താലപ്പൊലി, മഹാബലി എഴുന്നള്ളത്ത്, ഗാനമേള, വിവിധ നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ പരിപാടിക്ക് മിഴിവേകും.ഈവര്‍ഷത്തെ ഓണാഘോഷം ഗംഭീരമാക്കുവാന്‍ പ്രസിഡന്റ് സാബു സ്‌കറിയ, ജനറല്‍ സെക്രട്ടറി സിജു ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി.അനൂപ് ജോസഫ് സാംസ്‌കാരികം, ജോണ്‍സണ്‍ മാത്യു പ്രോഗ്രാം, ഡാനിയല്‍ പി തോമസ് റിസപ്ഷന്‍, തോമസ് ചാണ്ടി ഫുഡ് തുടങ്ങിയവര്‍ ആണ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്.

INDIANEWS24.COM Philadelphia

Leave a Reply