728-pixel-x-90-2-learn
728-pixel-x-90
<< >>

ഫിഡല്‍ കാസ്‌ട്രോയുടെ ചുരുട്ട് പെട്ടി ലേലത്തില്‍ പോയത് 17 ലക്ഷത്തിലേറെ രൂപയ്ക്ക്‌

ബോസ്റ്റന്‍: ക്യൂബയിലെ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ ചുരുട്ട് പെട്ടി ലേലത്തില്‍ വന്‍തുകയ്ക്ക് വിറ്റുപോയി. 26,950 ഡോളര്‍(ഏകദേശം പതിനേഴര ലക്ഷം രൂപ) മൂല്യത്തിലാണ് വിറ്റുപോയത്.

കാസ്‌ട്രോ ഉപയോഗിക്കാറുണ്ടായിരുന്ന ട്രിനിഡാഡ് ഫന്‍ഡഡോഴ്‌സ് ബ്രാന്‍ഡില്‍പ്പെട്ട ചുരുട്ട് സൂക്ഷിച്ചിരുന്ന തടികൊണ്ടുള്ള പെട്ടിയാണ് ലേലത്തിന് വച്ചത്. ജീവകാരുണ്യ പ്രവര്‍ത്തകയായ ഇവാ ഹാലറിന് കാസ്‌ട്രോ കയ്യൊപ്പിട്ടു സമ്മാനിച്ചതാണ് ഈ ചുരുട്ട് പെട്ടി. 24 ചുരുട്ടുകള്‍ ഉള്‍ക്കൊള്ളുന്ന പെട്ടി ഒരു ചടങ്ങിനിട ഹാലറിന് സമ്മാനിക്കുകയായിരുന്നു.

INDIANEWS24.COM Boston

Leave a Reply