jio 800x100
jio 800x100
728-pixel-x-90
<< >>

ഫാ. ടോം ഉഴുന്നാലില്‍ 28ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ഐ എസ് ഐ എസ് ഭീകരരില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ 28ന് ഇന്ത്യയിലെത്തും. ഒമാനിലായിരിക്കെ ഒന്നര വര്‍ഷം നീണ്ട തടവില്‍ നിന്നും മോചിക്കപെട്ട ഫാ. ടോം ഇപ്പോള്‍ റോമിലെ സെലേഷ്യന്‍ സഭാ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

തിരിച്ചെത്തുമ്പോള്‍ പ്രധാനമനത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്ന് സൂചനകളുണ്ട്. സര്‍ക്കാരിനുള്ള നന്ദി അറിയിക്കുന്നതിനായാണ് ഇതെന്നാണ് അറിയുന്നത്. 28ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥലത്തില്ലാത്തതിനാല്‍ കൂടിക്കാഴ്ച്ച നടത്തില്ല. പകരം ഇതേ വകുപ്പ് കൈകാര്യം ചെയ്യുന്ന സഹമന്ത്രിയെ കാണും. തുടര്‍ന്ന് 29ന് ബെംഗളുരുവിലെ സെ ലേഷന്‍ സഭാ ആസ്ഥാനത്ത് എത്തും.

ബെംഗളൂരുവിലെ സെലേഷ്യന്‍ സഭാ ആസ്ഥാനത്ത് സ്വീകരണ പരിപാടിയും സര്‍വമത പ്രാര്‍ത്ഥനയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഭീകരരുടെ തടവില്‍ കഴിഞ്ഞ അനുഭവങ്ങള്‍ ഫാ. ടോം പങ്കുവെക്കും. ഒക്ടോബര്‍ ഒന്നിന്‌ എറണാകുളത്തെത്തും. ജന്മസ്ഥലമായ കോട്ടയം രാമപുരത്ത് അദ്ദേഹത്തിന് സ്വീകരണം നല്‍കും. തിരുവനന്തപുരത്തെത്തുന്ന ഫാ. ടോം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് നന്ദി അറിയിക്കും.

INDIANEWS24.COM NEWDELHI

Leave a Reply