728-pixel-x-90-2-learn
728-pixel-x-90
<< >>

ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി

ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി. ഒമാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് മോചനം സാധ്യമായത്. ഒമാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ കേന്ദ്ര സര്‍ക്കാര്‍ സന്തോഷം പ്രകടിപ്പിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു.

വാര്‍ത്ത പുറത്തു വന്ന് അരമണിക്കൂറിന് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരണം നടത്തിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഫാ. ടോം ഉഴുന്നാലില്‍ മോചിതനായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു എന്ന കുറിപ്പാണ് ട്വിറ്ററില്‍ കുറിച്ചത്.

ഒമാന്‍ സമയം ചൊവ്വാഴ്ച്ച പുലര്‍ച്ചെ തന്നെ കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയായ ഫാ. ടോമിനെ മോചിപ്പിച്ചു. യെമനില്‍ നിന്നും അദ്ദേഹത്തെ മസ്‌കറ്റിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിന് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനത്തില്‍ നിന്ന് ഭീകരര്‍ ഫാ.ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. നാല് സന്യാസികളടക്കം 16 പേരെ കൂട്ടക്കൊല ചെയ്തതിന് ശേഷമാണ് ടോമിനെ ഭീകരര്‍ ബന്ധനത്തിലാക്കിയത്.

INDIANEWS24.COM

Leave a Reply