jio 800x100
jio 800x100
728-pixel-x-90
<< >>

ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നും മോചിതനായ ശേഷം ഫാ. ടോം ഉഴുന്നാലില്‍ രാജ്യത്തെത്തി. വ്യാഴാഴ്ച്ച രാവിലെ ഏഴരയ്ക്ക് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിലാണ് അദ്ദേഹം എത്തിയത്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം പിമാരായ കെ സി വേണുഗോപാല്‍, ആന്റോ ആന്റണി, ജോസ് കെ മാണി, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 11.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.

വളരെ സന്തോഷമുണ്ട്, മോചനത്തിനായി പരിശ്രമിച്ച എല്ലാവര്‍ക്കും ദൈവത്തിനും നന്ദിയുണ്ട് എന്നായിരുന്നു ഫാ. ടോമിന്റെ ആദ്യ പ്രതികരണം. ഡല്‍ഹിയിലെ സി ബി സി ഐ സെന്ററില്‍ വൈകീട്ട് നാലരയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ട്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഗ്യാംബസ്തിത ഡിക്വാത്രോയെ എംബസിലെത്തി സന്ദര്‍ശിക്കും. വെള്ളിയാഴ്ച്ച രാവിലെ ബെംഗളുരുവിലേക്ക് തിരിക്കുന്ന ഫാ. ടോം രണ്ട് ദിവസം അവിടെയുണ്ടാകും. ഞായറാഴ്ച്ച രാവിലെയാണ് കേരളത്തിലെത്തുക. കൊച്ചി വിമാനത്താവളത്തിലെത്തുന്ന ഫാ. ടോം രാമപുരത്തെ സ്വദേശത്തേക്ക് പോകും. ചൊവ്വാഴ്ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ച.

INDIANEWS24.COM NEWDELHI

Leave a Reply