ടൊറന്റോ; ശിശിരം വിടപറയുന്നതിന് മുമ്പ്തന്നെ ഒണ്ടാരിയോ ഇത്തവണ മഞ്ഞില്‍ മുങ്ങും. തിങ്കളാഴ്ച 15 മുതല്‍ 25വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥാപ്രവചനം.നവംബറിന്റെ തുടക്കത്തില്‍ ഇത്ര ശക്തമായ മഞ്ഞുവീഴ്ച ഒണ്ടാരിയോയില് ഉണ്ടായിട്ടില്ലെന്നാണ് കാനഡയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം. 1983 നവംബര്‍ 11ന് ഉണ്ടായ 3 സെന്റീമീറ്റര്‍ ആണ് ഈ ദിനത്തില്‍ ഇതിന് മുമ്പ് രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ മഞ്ഞുവീഴ്ച്ച.
ഒണ്ടാരിയോയുടെ മിക്ക ഭാഗങ്ങളിലും 15 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ലഘുവായി തുടങ്ങുന്ന മഞ്ഞുവീഴ്ച ഉച്ചയ്ക്കുശേഷം ശക്തിപ്രാപിക്കും. ബര്‍ലിംഗ്ടന്‍, ഒക് വില്ലെ, ഹാമില്ട്ടണ്, നയാഗ്ര എന്നിവിടങ്ങളില്‍ 25 സെന്റീമീറ്റര്‍വരെ മഞ്ഞ് വീഴാം.
INDIANEWS24 KOCHI DESK