728-pixel-x-90-2-learn
728-pixel-x-90
<< >>

ഫാദര്‍ പി കെ മാത്യു നിര്യാതനായി

മിസിസാഗ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത്അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദികനും ടൊറന്റോയിലെ പ്രമുഖ സാമൂഹ്യ ,സാംസ്‌കാരിക, ആത്മീയ നേതാവുമായിരുന്ന ഫാദര്‍ പി കെ മാത്യു [78] നിര്യാതനായി. മിസിസാഗയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം നവംബര്‍ 3ന് നടക്കും.

1972ല്‍ കാനഡയില്‍ എത്തിയ ഫാദര്‍ മാത്യു ടൊറന്റോ, ഓട്ടവ, മോണ്ട്രിയല്‍, കിംഗ്‌സ്റ്റണ്‍ എന്നിവിടങ്ങളില്‍ വൈദികനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. റിട്ടയേഡ് അധ്യാപികയായ പൊന്നമ്മയാണ് ഭാര്യ. ഡോ. അനു മാത്യു, റീനു മാത്യു, സ്നേഹ മാത്യു എന്നിവര്‍ മക്കള്‍.

മൃതദേഹം തിങ്കളാഴ്ച വൈകിട്ട് 3.30 മുതല്‍ 9. 30 വരെ മോണ്ട്രിയലിലെ ഡിഗ്നൈറ്റ് സെന്‍റര്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3.30ന്.

Leave a Reply