728-pixel-x-90-2-learn
728-pixel-x-90
<< >>

ഫാക്റ്റ് സമര സമിതി കടുത്ത നിലപാടിലേക്ക്: മേയ് 12ന് ജില്ലാ ഹർത്താലും ട്രെയിൻ തടയലും

ഫാക്ടിനോട് കേന്ദ്ര സർക്കാർ നടത്തുന്ന കടുത്ത അവഗണയിൽ പ്രതിഷേധിച്ച് സേവ് ഫാക്റ്റ് സമര സമിതി ഈ മാസം12ന് ജില്ലാ ഹർത്താലിനും ട്രെയിൻ തടയാനും തീരുമാനിച്ചു.നേരെത്തെ നടത്തിക്കൊണ്ടിരുന്ന സമരം നൂറു ദിനങ്ങൾ പിന്നിട്ടിട്ടും സർക്കാർ ഫാക്ടിന്റെ കാര്യത്തിൽ അനുഭാവം പുലർത്താത്തതിൽ പ്രതിഷേധിച്ചാണ് പുതിയ സമര മുറ ആരംഭിക്കുന്നത്.

1985 മുതൽ 1998 വരെ ഫാക്റ്റ് ലാഭത്തിലായിരുന്നു.രാസവള മേഖലയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നയമാറ്റങ്ങൾ മൂലം ഫാക്ടിന്റെ പ്രവർത്തനം അവതാളത്തിലായെന്നു സേവ് ഫാക്റ്റ് പറയുന്നു.ആദ്യ ഘട്ടത്തിൽ ഫാക്ടിന്റെ നടത്തിപ്പിൽ യാതൊരു നഷ്ടവും സംഭവിച്ചിരുന്നില്ല.എന്നാൽ കേന്ദ്ര സർക്കാരിന്റെ പുതിയ നയം മൂലം ഫാക്റ്റ് സാമ്പത്തികമായി നട്ടം തിരിയാൻ തുടങ്ങി.കുടിശ്ശികയിനത്തിൽ നൂറു കോടി ലഭിച്ചത് കൊണ്ട് മാത്രമാണ് ശമ്പളം മുടങ്ങാതിരുന്നത് എന്ന് ജീവനക്കാർ പറയുന്നു.

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തെ തുടർന്ന് മാനേജ്മെന്റ് പ്ളാന്റുകൾ അടച്ചിട്ടപ്പോഴാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്.150 ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ ഫാക്ടിന് 200 കോടിയുടെ ഗ്രാൻഡ്‌ അനുവദിച്ചു.ഫാക്ടിന്റെ പ്രവർത്തനത്തിന് സഹായമായ രീതിയിൽ പുതിയ ഒരു സമിതി രൂപവല്ക്കരിച്ചു പഠനം നടത്തിയ ശേഷം റിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർഅത് മുഖ വിലക്കെടുത്തില്ല.ഇത് ഫാക്ടിനോടുള്ള അവഗണനയാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.യൂറിയ ഉൽപ്പദിപ്പിക്കാത്ത ഏക രാസവള വ്യവസായശാല ഫാക്റ്റ് മാത്രമാണ്.അതെ സമയം യൂറിയ ഉൽപ്പാദിപ്പിക്കുന്ന വള നിർമ്മാണ ശാലകളെല്ലാം വാൻ ലാഭത്തിലാണ് പ്രവർത്തിച്ചു വരുന്നത് എന്ന് ജീവനക്കാർ പറയുന്നു.ഒരു പക്ഷെ യൂറിയ ഉത്പ്പാദനം ആരംഭിച്ചാൽ ഫാക്ടിന് കൂടുതൽ മെച്ചമുണ്ടയെക്കാം എന്ന് വിദഗ്ധർ പറയുന്നു.

ജിതേഷ് ദാമോദർ

Leave a Reply