728-pixel-x-90-2-learn
728-pixel-x-90
<< >>

ഫഹാഹീല്‍ ബ്രദേര്‍സിനും , സി.എഫ്.സി സാല്‍മിയക്കും വിജയം

കുവൈറ്റ്‌ : ഫഹാഹീല്‍  പബ്ലിക് അതോറിറ്റി ഫോര് യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്നുവരുന്ന കെഫാക്  ഗള്‍ഫ് മാര്‍ട്ട് സോക്കര്‍ ലീഗില്‍  ഫഹാഹീല്‍ ബ്രദേര്‍സും , സി.എഫ്.സി സാല്‍മിയയും  വിജയം നേടി . വാശിയേറിയ ആദ്യ പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബിഗ്‌ ബോയ്സ് സാല്‍മിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫഹാഹീല്‍ ബ്രദേര്‍സ് കീഴടക്കിയത്. കാണികള്‍ക്ക്  കാല്‍പന്തു കളിയുടെ എല്ലാ ആവേശവും സൗന്ദര്യവും പകര്‍ന്ന് നല്‍കിയ  കളിയുടെ അവസാന നിമിഷത്തിലാണ്  ഫഹാഹീല്‍ ബ്രദേര്‍സ് താരം ജയന്‍  വിജയ ഗോള്‍ നേടിയത്. ഒട്ടേറെ മികച്ച അവസരങ്ങളും , മുന്നേറ്റങ്ങളും  ഇരു ടീമുകള്‍ക്കും ലഭിച്ചെങ്കിലും ലക്ഷ്യം നേടുവാനായില്ല. കളിയിലെ കേമനായി ഫഹാഹീല്‍ ബ്രദേര്‍സ് താരം ഷാഫിയെ തിരഞ്ഞടുത്തു. രണ്ടാം മത്സരത്തില്‍ മടക്കമില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സില്‍വര്‍ സ്റ്റാറിനെ തോല്‍പിച്ച് സി.എഫ്.സി സാല്‍മിയ മികച്ച വിജയം നേടി. കളിയുടെ പത്താം മിനുറ്റില്‍ തന്നെ ഗോള്‍ വേട്ടക്ക് തുടക്കംകുറിച്ച സി.എഫ്.സി സാല്‍മിയ നിരന്തരം എതിരാളിയുടെ  ഗോള്‍ മുഖത്തേക്ക് പാഞ്ഞുകയറി. ഇരു പകുതിയിലുമായി കൂടുതല്‍ മുന്നേറ്റങ്ങളും പന്ത് കൈവശം വെച്ചതും സി.എഫ്.സി സാല്‍മിയായിരുന്നു . ഒരു ഗോള്‍ നേടുകയും, മികച്ച അവസരങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്ത സി.എഫ്.സി സാല്‍മിയ താരം റഫീക്കാണ് മാന്‍ ഓഫ് ദി മാച്ച്. അടുത്ത  വെള്ളിയാഴ്ച 4:30 – ന് യംഗ് ഷൂട്ടേര്‍സ് സോക്കര്‍ കേരളയുമായും, 5:30 -ന്   കേരള സ്ട്രൈക്കേഴ്സ്  സ്പാര്‍ക്സ് എഫ്.സി യുമായും, 6:30 – ന്  രൗദ ചാലഞ്ചെഴ്സ് സിയസ്കോയുമായും   ഏറ്റുമുട്ടും.കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812 , 97327238 എന്ന നമ്പറുകളില്‍  ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply