728-pixel-x-90-2-learn
728-pixel-x-90
<< >>

ഫഹഹീല്‍ ഫുട്ബോള്‍: സി.എഫ്.സി.സാല്‍മിയ ജേതാക്കള്‍

 കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ മലയാളി ഫുട്ബാള്‍ ക്ലബ്ബായ ഫഹഹീല്‍ ബ്രദേര്‍സ് കേരള എക്സ്പാട്ട്സ് ഫുട്ബാള്‍ അസോസിയേഷന്‍ കുവൈറ്റ്‌ (കെഫാക്കുമായി) ചേര്‍ന്ന് സംഘടിപ്പിച്ച രണ്ടാമത് സെവന്‍സ് ടൂര്‍ണമെന്റില്‍ സി.എഫ്.സി.സാല്‍മിയ ജേതാക്കളായി.
ഫഹഹീല്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേറ്റഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ കെഫാക്കില്‍ രജിസ്റ്റര്‍ ചെയ്ത കുവൈറ്റിലെ പ്രധാനപ്പെട്ട  16 മലയാളി ക്ലബ്ബുകള്‍ കളത്തിലിറങ്ങി. വടക്കന്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിനെ ഓര്‍മ്മപ്പെടുത്തും വിധം ആവേശം നിറഞ്ഞതായിരുന്നു എല്ലാ മത്സരങ്ങളും.
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സി.എഫ്.സി.സാല്‍മിയ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബിഗ്‌ ബോയ്സിനെ പരാജയപ്പെടുത്തി. രൗള  ചാലന്‍ജേഴ്സിനാണ് മൂന്നാം സ്ഥാനം.
 ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സി.എഫ്.സിയിലെ മുഹമ്മദ് ശഹീദിനെയും മികച്ച ഗോള്‍ കീപ്പറായി സി.എഫ്.സിയിലെ തന്നെ കൊച്ചുമോനെയും മികച്ച ഡിഫന്‍ണ്ടറായി രൌളയുടെ ആരിഫിനെയും  തെരഞ്ഞെടുത്തു. സിഎഫ്സിയുടെ റഫീക്കാണ് ടോപ്‌ സ്കോറര്‍.
മുന്‍ സന്തോഷ്‌ ട്രോഫി താരം സി.ഓ.ജോണ്‍, ടോണി ആന്റണി, അസുവദ്, ഹിക്മത്ത്, സിദ്ദിക്ക്, പ്രവീണ്‍, റോബര്‍ട്ട്‌ തുടങ്ങി കെഫാക് റഫറിമാര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
 
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹൈടെക്നിക്കല്‍ ജനറല്‍ ട്രേഡിംഗ് കമ്പനി എം.ഡി. വിനോദ്, വര്‍ബ ട്രേഡിംഗ് കമ്പനി പ്രതിനിധി രാജു, കെഫാക് പ്രസിഡണ്ട്‌ അബ്ദുള്ള ഖാദിരി, ജനറല്‍സെക്രട്ടറി നജീബ്, ശാന്തകുമാര്‍, സഫ്രാസ്, ഇബ്രാഹിം, മുബാറക് യൂസഫ്‌, റിക്കാറോ വാച് പ്രതിനിധി ഫിറോസ്‌ബാബു എന്നിവര്‍ വിതരണം ചെയ്തു.

ടൂര്‍ണമെന്റിന് ഫഹഹീല്‍ ബ്രദേര്‍സ് ഭാരവാഹികളായ സഫറുള്ള, സിദ്ദീക്ക്, ഹരിദാസ്, ഖാദര്‍ സാലു മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply